14 August Friday

എ പ്ലസ്‌ 5047

സ്വന്തം ലേഖികUpdated: Wednesday Jul 1, 2020
 
കോഴിക്കോട്‌ 
   ജില്ലയിൽ  മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ്‌ നേടിയത് 5047 കുട്ടികൾ. സർക്കാർ വിദ്യാലയങ്ങളിൽനിന്ന്‌ 1625 വിദ്യാർഥികളും എയ്‌ഡഡ്‌ വിദ്യാലയങ്ങളിൽനിന്ന്‌ 2915 പേരും അൺ എയ്‌ഡഡ്‌ വിദ്യാലയങ്ങളിൽനിന്ന്‌ 407 പേരും മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ്‌ നേടി. 
 ‌താമരശേരി വിദ്യാഭ്യാസ ജില്ലയിലാണ്‌ ഏറ്റവും കൂടുതൽ കുട്ടികൾക്ക്‌ എ പ്ലസ്‌. 1896 പേർ. ഇതിൽ 1239 ഉം പെൺകുട്ടികളാണ്‌. ആൺകുട്ടികളുടെ എണ്ണം 657. സർക്കാർ വിദ്യാലയങ്ങളിൽനിന്ന്‌ 523 പേർ എ പ്ലസ്‌ നേടി. 186 പേർ ആൺകുട്ടികളാണ്‌. 337 പെൺകുട്ടികളും. എയ്‌ഡഡ്‌ വിദ്യാലയങ്ങളിൽ 1248 പേർ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ്‌ നേടി. 816 പേർ പെൺകുട്ടികളാണ്‌. 432 ആൺകുട്ടികളും. അൺഎയ്‌ഡഡ്‌ വിദ്യാലയങ്ങളിൽ 125 പേരാണ്‌ എ പ്ലസ്‌ നേടിയത്‌. 86 പെൺകുട്ടികളും 39 ആൺകുട്ടികളും. 
   കോഴിക്കോട്‌ വിദ്യാഭ്യാസ ജില്ലയിൽ 1314  കുട്ടികൾക്കാണ്‌ മുഴുവൻ എ പ്ലസ്‌. സർക്കാർ സ്‌കൂളുകളിൽ 421 കുട്ടികൾക്കാണ്‌ മുഴുവൻ എ പ്ലസ്‌. ഇതിൽ 306 പെൺകുട്ടികളും 111 ആൺകുട്ടികളുമുണ്ട്‌. എയ്‌ഡഡ്‌ വിദ്യാലയങ്ങളിൽ 668 കുട്ടികളുണ്ട്‌. 494 പെൺകുട്ടികളും 174 ആൺകുട്ടികളും. അൺ എയ്‌ഡഡ്‌ വിദ്യാലയങ്ങളിൽ 225 പേർക്കാണ്‌ മുഴുവൻ എ പ്ലസ്‌. 161 പെൺകുട്ടികളും 64 ആൺകുട്ടികളും. 
  വടകര വിദ്യാഭ്യാസ ഉപജില്ലയിൽ 1837 പേർക്കാണ്‌ മുഴുവൻ എ പ്ലസ്‌. 681 പേർ സർക്കാർ വിദ്യാലയങ്ങളിൽനിന്നാണ്‌. ഇതിൽ  461 പെൺകുട്ടികളും 220 ആൺകുട്ടികളുമുണ്ട്‌. എയ്‌ഡഡ്‌ വിദ്യാലയങ്ങളിൽനിന്ന്‌ 1099 പേർ മുഴുവൻ എ പ്ലസ്‌ നേടി. 757 പെൺകുട്ടികളും 342 ആൺകുട്ടികളും. അൺ എയ്‌ഡഡ്‌ വിദ്യാലയങ്ങളിൽ 57 ‌പേർക്കാണ്‌ മുഴുവൻ എ പ്ലസ്‌. 31 പേർ പെൺകുട്ടികളാണ്‌. 26 ആൺകുട്ടികളും.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


പ്രധാന വാർത്തകൾ
 Top