12 August Wednesday

യുവതിയുടെ മൊഴി ഫോർവേഡ് ബ്ലോക്ക് നേതാവിനെതിരെ അന്വേഷണത്തിന്‌ ഉത്തരവ്‌

വെബ് ഡെസ്‌ക്‌Updated: Wednesday Jul 1, 2020

 

കുന്നമംഗലം 
ഫോർവേഡ് ബ്ലോക്ക് സംസ്ഥാനസമിതിയംഗം ബഷീർ പൂവാട്ടുപറമ്പിനെതിരെ യുവതി നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ അന്വേഷണം നടത്താൻ മെഡിക്കൽ കോളേജ് പൊലീസിനോട് കുന്നമംഗലം മജിസ്ട്രേട്ട്‌ ഉത്തരവിട്ടു. ഈ മാസം 21നാണ് മുത്താലം സ്വദേശിയായ യുവതിയെ കാണാനില്ലെന്നുകാണിച്ച് സഹോദരൻ കുന്നമംഗലം പൊലീസിൽ പരാതിനൽകിയത്. 
ആദ്യഭർത്താവുമായുള്ള ബന്ധം ഉപേക്ഷിച്ച റൈഹാനത്ത് രണ്ടാംവിവാഹം കഴിച്ചെങ്കിലും ഈ ബന്ധവും ഉപേക്ഷിച്ച് മറ്റൊരു വീട്ടിൽ താമസിച്ച് ആത്മീയ ചികിത്സ നടത്തിവരികയായിരുന്നു. തുടർന്ന് യുവതിയെ വീട്ടുകാർ കൂട്ടിക്കൊണ്ടുവന്ന്‌ ബഷീർ പൂവ്വാട്ടുപറമ്പിന്റെ ടീം ബി ചാരിറ്റബിൾ സൊസൈറ്റിയുടെ കീഴിൽ വെള്ളനൂരിൽ പ്രവർത്തിക്കുന്ന ഹോസ്റ്റലിലേക്ക് മാറ്റി. യുവതിയുടെ മനസ്സ്‌ മാറ്റിയെടുക്കാനാണ് ഹോസ്റ്റലിലേക്ക് മാറ്റിയതെന്നാണ് പറയപ്പെടുന്നത്. 
എന്നാൽ ഈ മാസം 21ന് യുവതി ഹോസ്റ്റലിൽനിന്ന് അപ്രത്യക്ഷയായി. യുവതിക്കൊപ്പം മുറിയിൽ താമസിച്ച സ്ത്രീ രാവിലെ ഉണർന്നപ്പോൾ യുവതിയെ കാണാനില്ലായിരുന്നു. യുവതിയുടെ സഹോദരനും ട്രസ്റ്റ് ചെയർമാനും നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം നടത്തിയെങ്കിലും യുവതിയെ കണ്ടെത്താനായിരുന്നില്ല.
ശനിയാഴ്ച ഉച്ചക്ക് യുവതി കുന്നമംഗലം പൊലീസ് സ്റ്റേഷനിൽ ഹാജരായി. ബന്ധുക്കൾക്കൊപ്പം പോകാൻ തയ്യാറാകാത്തതിനെ തുടർന്ന്‌    കോടതി യുവതിയെ താൽക്കാലികമായി വെള്ളിമാട്കുന്ന് അഭയകേന്ദ്രത്തിലേക്ക് മാറ്റാൻ ഉത്തരവിട്ടു. 
തിങ്കളാഴ്ച വീണ്ടും മജിസ്ട്രേട്ടിന് മുന്നിൽ ഹാജരാക്കിയപ്പോഴാണ് യുവതി ബഷീറിനെതിരെയും ടീം ബി ചാരിറ്റബിൾ സൊസൈറ്റിക്കെതിരെയും മൊഴിനൽകിയത്. ഈ സ്ഥാപനം മെഡിക്കൽ കോളേജ് സ്റ്റേഷൻ പരിധിയിലായതിനാലാണ് മെഡിക്കൽ കോളേജ് എസ്ഐയോട് അന്വേഷിക്കാൻ ഉത്തരവിട്ടത്.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top