10 August Monday

രോഗം പിടിപെട്ടത്‌ നിരീക്ഷണകാലവും കഴിഞ്ഞ്‌ വാണിമേൽ സ്വദേശിക്ക്‌ കോവിഡ്; ആശങ്കയിൽ നാട്ടുകാർ

വെബ് ഡെസ്‌ക്‌Updated: Wednesday Jul 1, 2020

 നാദാപുരം

 പതിനാല് ദിവസം  ക്വാറന്റൈൻ കഴിഞ്ഞ് തിരിച്ച് മംഗളൂരുവിൽ  ജോലിയിൽ പ്രവേശിച്ച വാണിമേൽ -സ്വദേശിയായ‌  റെയിൽവേ ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചത് നാട്ടുകാർക്കിടയിൽ ആശങ്കയുയർത്തി. വാണിമേൽ - വളയം പഞ്ചായത്തുകളോട് ചേർന്ന കൊക്രിയിൽ താമസിക്കുന്ന ആൾക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇയാൾക്ക് രോഗലക്ഷണങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല.അഞ്ച് ദിവസം മുമ്പാണ് മംഗളൂരുവിലേക്ക് പോയത് .
ക്വാറന്റൈൻ കാലാവധി കഴിഞ്ഞ് ഇയാൾ  സമീപവാസികളായ നിരവധി പേരുമായി സമ്പർക്കം പുലർത്തിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ ആരോഗ്യ വകുപ്പ് സമ്പർക്ക പട്ടിക തയ്യാറാക്കിവരികയാണ്. മേഖലയിലെ ബാർബർ ഷോപ്പിൽ എത്തിയെന്ന നിഗമനത്തിൽ ഷോപ്പിലെ ആളോട് ക്വാറന്റൈനിൽ പോകാൻ നിർദേശംനൽകിയിട്ടുണ്ട്. കൂടാതെ അടുത്ത് ഇടപഴകിയ ആളുകളുടെ സ്രവം ആരോഗ്യവകുപ്പ് ബുധനാഴ്‌ച പരിശോധനക്കെടുക്കും. 
കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ കഴിയുന്ന ഭാര്യാ പിതാവിനെ സന്ദർശിച്ചെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ ആരോഗ്യ വകുപ്പ് വിവരം ആശുപത്രി അധികൃതർക്ക് കൈമാറിയിട്ടുണ്ട്. രോഗിയുടെ റൂട്ട് മാപ്പ് വിപുലമായത് ആശങ്ക വർധിപ്പിക്കുന്നു.   റൂട്ട് മാപ്പ് കണ്ടെത്താനുള്ള ശ്രമത്തിലാണ് ആരോഗ്യ വകുപ്പ്. ചെക്യാട്, വളയം, വാണിമേൽ പഞ്ചായത്തുകൾ ഇയാളുടെ സമ്പർക്ക പട്ടികയിലുണ്ടെന്നാണ് പ്രാഥമിക നിഗമനം.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top