14 August Friday

ഇന്ധന വിലവർധനക്കെതിരെ നിൽപ്പുസമരം

വെബ് ഡെസ്‌ക്‌Updated: Wednesday Jul 1, 2020

 കോഴിക്കോട്‌

പെട്രോൾ–- ഡീസൽ വിലവർധനയിൽ പ്രതിഷേധിച്ച്‌ ജില്ലയിൽ 100 കേന്ദ്രങ്ങളിൽ വ്യാപാരി വ്യവസായി സമിതി നിൽപ്പുസമരം നടത്തി. 
കോഴിക്കോട്‌ ആദായനികുതി ഓഫീസിനുമുമ്പിൽ ജില്ലാ പ്രസിഡന്റ്‌ സൂര്യ അബ്ദുൾ ഗഫൂർ ഉദ്‌ഘാടനംചെയ്‌തു. ടി പി ഷാഹിദ്‌ അധ്യക്ഷനായി.
ജില്ലാ ചെറുകിട മത്സ്യവിതരണ തൊഴിലാളി യൂണിയൻ (സിഐടിയു)  ധർണ നടത്തി.  50 കേന്ദ്രങ്ങളിലായിരുന്നു സമരം. സെൻട്രൽ മാർക്കറ്റിൽ ജില്ലാ പ്രസിഡന്റ്‌ സി പി മുസാഫർ അഹമ്മദ്‌ ഉദ്‌ഘാടനംചെയ്‌തു. 
 എൻ പി കോയമോൻ, കെ രതീഷ്‌കുമാർ, ചന്ദ്രൻ വടകര, പി എം ഷാഹുൽ ഹമീദ്‌, കെ ഒ ചന്ദ്രൻ, സിദ്ധിഖ്‌, ഇസ്‌ഹാഖ്‌ തുടങ്ങിയവർ വിവിധ കേന്ദ്രങ്ങളിൽ ഉദ്‌ഘാടനംചെയ്‌തു.
വടകര
വടകര ഹെഡ് പോസ്റ്റോഫീസിന് മുമ്പിൽ നിൽപ്പുസമരം നടത്തി. വടകര മുനിസിപ്പൽ കമ്മിറ്റിയുടെ സമരം സംസ്ഥാന ജോ. സെക്രട്ടറി സി കെ വിജയൻ ഉദ്ഘാടനംചെയ്തു. 
  കെ എൻ വിനോദ് അധ്യക്ഷനായി. വി അസീസ്, രാജേഷ് ടെലിവേൾഡ്,  വി ടി കെ സുമനൻ, കെ പവിത്രൻ, ഡി സക്കീർ, കെ ബാബു, എ വി സിയാദ്, ബാബു ചന്ദന എന്നിവർ നേതൃത്വം നൽകി.
  
ആയഞ്ചേരി
വ്യാപാരി വ്യവസായി സമിതി ആയഞ്ചേരി മേഖലാ കമ്മിറ്റി നേതൃത്വത്തിൽ നിൽപ്പുസമരം നടത്തി. 
 ജില്ലാ കമ്മിറ്റി അംഗം കെ പി ദാസൻ ഉദ്ഘാടനംചെയ്തു.  ബാബു കൊയിലോത്ത് അധ്യക്ഷനായി. കെ സോമൻ, വി രാജൻ, കെ രമ്യ, അബ്ദുൾ റസാക്ക്‌, ബഷീർ ഹാജി, വി കുഞ്ഞിരാമൻ തുടങ്ങിയവർ നേതൃത്വം നൽകി.
 

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top