14 July Tuesday

കോവിഡ്‌ പോരാട്ടത്തിന്‌ വാഹനങ്ങൾ നൽകി കെഎസ്‌ആർടിസി ജീവനക്കാർ

വെബ് ഡെസ്‌ക്‌Updated: Monday Jun 1, 2020

വി എസ്‌ ഇന്ദുകുമാർ, എ ആർ സാബുലാൽ, അനൂപ്‌ പി പാറോൽ, സി ഷൈജു എന്നിവർ വാഹനങ്ങളുമായി

കോഴിക്കോട്‌
കോവിഡിനെതിരെയുള്ള പോരാട്ടത്തിൽ സ്വന്തം വാഹനങ്ങൾ വിട്ടുനൽകി നാല്‌ ‌കെഎസ്‌ആർടിസി ജീവനക്കാർ.
വി എസ്‌ ഇന്ദുകുമാർ, എ ആർ സാബുലാൽ, അനൂപ്‌ പി പാറോൽ, സി ഷൈജു എന്നിവരാണ്‌ അവരുടെ കാറുകൾ വിട്ടുനൽകിയത്‌. ജില്ലയിൽ റവന്യൂ സ്‌ക്വാഡിന്‌ വേണ്ടിയാണ്‌ ഈ വാഹനങ്ങൾ ഓടിയത്‌. ഇതിൽ ഡ്രൈവർമാരായും ഇവർതന്നെയായിരുന്നു ഉണ്ടായത്‌. 
പന്തീരാങ്കാവ്‌, പന്നിയങ്കര, മാവൂർ വില്ലേജ്‌ ഓഫീസുകൾക്ക്‌ വേണ്ടിയായിരുന്നു സൗജന്യ സേവനം. അതിഥി തൊഴിലാളികളെ കൊണ്ടു‌വരാനും കോവിഡ്‌ ലംഘനം കണ്ടെത്താനും കോവിഡ്‌ ബോധവൽക്കരണം നടത്താനും കഴിഞ്ഞ 15മുതൽ 31 വരെ ഈ വാഹനങ്ങൾ ഓടി.  
സന്നദ്ധ പ്രവർത്തനത്തിന്‌ ‌വാഹനം വിട്ടുനൽകാനും ഡ്രൈവറായി സേവനം  ചെയ്യാനും തയ്യാറായവരുടെ പട്ടിക കെഎസ്‌ആർടിസി കോഴിക്കോട്‌ ഓഫീസിൽനിന്ന്‌ കലക്ടറേറ്റിൽ നൽകിയിരുന്നു.  ഇത്‌ പ്രകാരമാണ്‌ ഇവരുടെ സേവനം ആവശ്യപ്പെട്ടത്‌.
പ്രധാന വാർത്തകൾ
 Top