14 July Tuesday

നാട്‌ കൈകോർത്തു; ശുചിത്വത്തിനായി

വെബ് ഡെസ്‌ക്‌Updated: Monday Jun 1, 2020

സ്നേഹഗ്രാമം റസി. അസോസിയേഷനും ജൂനിയേഴ്‌സ് ചേളന്നൂരും അമ്പലത്തുകുളങ്ങരയിൽ ശുചീകരണം നടത്തുന്നു

കോഴിക്കോട്‌
രോഗഭീതിയെ  ശുചിത്വ സന്ദേശത്തിലൂടെ പ്രതിരോധിക്കാനായി ജനത‌ കൈകോർത്തപ്പോൾ നാടാകെ വൃത്തിയുടെ മാതൃക തീർത്തു. കാടുവെട്ടിത്തെളിച്ചും മാലിന്യം നീക്കിയും കുട്ടികളും മുതിർന്നവരുമെല്ലാം എങ്ങും ശുചീകരണയജ്ഞത്തിൽ അണിചേരുന്ന കാഴ്‌ച. പകർച്ചവ്യാധികളെ പ്രതിരോധിക്കാൻ കാലവർഷത്തിനു മുന്നോടിയായാണ്‌ ഞായറാഴ്‌ച  ശുചീകരണയജ്ഞം നടത്തിയത്‌. മുഖ്യമന്ത്രിയുടെ ആഹ്വാന പ്രകാരം നടന്ന യജ്ഞത്തിൽ മുഴുവൻ പേരും പങ്കാളികളായി. 
   തദ്ദേശ സ്ഥാപനങ്ങൾക്കു കീഴിൽ ജനകീയ കൂട്ടായ്മയിലാണ്‌ പ്രവൃത്തി നടന്നത്‌. റസിഡന്റ്‌സ്‌ അസോസിയേഷനുകൾ, രാഷ്‌ട്രീയ പാർടികൾ, വിവിധ സംഘടനകൾ എന്നിവയുടെ നേതൃത്വത്തിൽ നഗര–-ഗ്രാമ മേഖലയിലാകെ ആളുകൾ പുറത്തിറങ്ങി പരിസരം വൃത്തിയാക്കി. കോവിഡ്‌ മാനദണ്ഡങ്ങൾ പാലിച്ച്‌ മാസ്‌ക്‌ ധരിച്ചായിരുന്നു പ്രവർത്തനം. രാവിലെ എട്ടോടെ തന്നെ പലയിടങ്ങളിലും   ആളുകളെത്തി. നിരത്തുകൾക്കരികിലെ കുറ്റിച്ചെടികളും  മാലിന്യച്ചാക്കുകളും നീക്കി. കോർപറേഷൻ ആഭിമുഖ്യത്തിൽ നഗര മേഖലയിലാകെ ശുചീകരണ പ്രവൃത്തികൾ നടന്നു. ആനക്കുളം സാംസ്കാരിക നിലയത്തിനു സമീപം മേയർ തോട്ടത്തിൽ രവീന്ദ്രൻ ഉദ്‌ഘാടനം ചെയ്തു.
പ്രധാന വാർത്തകൾ
 Top