കോഴിക്കോട്
സാമ്പത്തിക വർഷം പൂർത്തിയായ വെള്ളി രാത്രി വൈകിയും ജില്ലയിലെ ട്രഷറികൾ സജീവമായി. ചെക്കുകളും ബില്ലുകളും പാസാക്കി നൽകുന്നതിന്റെ തിരക്കിലായിരുന്നു ജീവനക്കാർ. കോഴിക്കോട് സിവിൽ സ്‌റ്റേഷനിലെ ജില്ലാ ട്രഷറി, താമരശേരി റൂറൽ ജില്ലാ ട്രഷറി, 17 സബ് ട്രഷറികൾ എന്നിവിടങ്ങളിലെ ജീവനക്കാരാണ് രാപകൽ ജോലി ചെയ്‌ത് ബില്ലുകൾ പാസാക്കിയത്. കഴിഞ്ഞ നാല് ദിവസങ്ങളിലായി 240 ജീവനക്കാരുടെ പ്രവർത്തനഫലമായി 27, 28, 29 തീയതികളിൽ എത്തിയ മുഴുവൻ ചെക്കുകളും ബില്ലുകളും 30ന് തന്നെ പാസാക്കാനായി. തുടർന്ന് വന്നതാണ് 31ന് രാത്രി വൈകും വരെ ഇരുന്ന് പൂർത്തിയാക്കിയത്. അർധരാത്രി കഴിഞ്ഞും വിവിധ ഓഫീസുകൾ പ്രവർത്തിച്ചു. ഓൺലൈൻ സംവിധാനങ്ങൾ വന്നതോടെ ട്രഷറിയിലേക്കുള്ള ജീവനക്കാരുടെയും കരാറുകാരുടെയും വരവിന് വലിയ കുറവുണ്ട്. ഇവർക്കുള്ള പണം അക്കൗണ്ടിലേക്ക് അയക്കും. ജില്ലാ ട്രഷറി ഓഫീസർ എം ഷാജി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..