കോഴിക്കോട്
മധ്യവേനലവധി ലക്ഷ്യമിട്ട് വിനോദ സഞ്ചാര പാക്കേജുകളുമായി കെഎസ്‌ആർടിസി. കെഎസ്ആർടിസി ബജറ്റ് ടൂറിസം സെല്ലാണ് ഏപ്രിൽ, മെയ് മാസങ്ങളിൽ ജില്ലയിൽനിന്ന് വിവിധ സ്ഥലങ്ങളിലേക്ക് പ്രത്യേക യാത്ര ഒരുക്കുന്നത്. ജില്ലയിലെ മറ്റു യൂണിറ്റുകളുമായി കൈകോർത്ത് അമ്പതോളം ഉല്ലാസയാത്രകൾ നടത്താനാണ് ആലോചന.
ഗവി, മൂന്നാർ, നെല്ലിയാമ്പതി, വാഗമൺ, കുമരകം, വയനാട് തൊള്ളായിരംകണ്ടി, പെരുവണ്ണാമുഴി, കരിയാത്തുംപാറ, മലക്കപ്പാറ, മലമ്പുഴ, തൃശൂർ, ചാവക്കാട്, നിലമ്പൂർ, മൂകാംബിക എന്നിവിടങ്ങളിലേക്കാണ് യാത്ര.
കൊച്ചിയിൽനിന്ന് കപ്പൽ യാത്രയുമുണ്ട്. ബുക്കിങ്ങിന് രാവിലെ 9.30 മുതൽ രാത്രി ഒമ്പതുവരെ.
ഫോൺ: താമരശേരി–- 9846 100728, കോഴിക്കോട്–- 9544477954, തൊട്ടിൽപ്പാലം–- 9048485827.
ഒരു കോടി
വരുമാനവുമായി
താമരശേരി
ബജറ്റ് ടൂറിസത്തിൽ ഒരു കോടി രൂപ വരുമാനം നേടി കെഎസ്‌ആർടിസി താമരശേരി ഡിപ്പോ. സംസ്ഥാനത്തു തന്നെ ഒരു ഡിപ്പോ ഈ നേട്ടം കൈവരിക്കുന്നത് ആദ്യമാണ്.
2022 ഡിസംബർ 23നാണ് താമരശേരിയിൽനിന്ന് ബജറ്റ് ടൂറിസത്തിൽ രണ്ട് ബസ്സുകൾ സർവീസ് ആരംഭിച്ചത്. നിലവിൽ ഇവിടെനിന്നു മാത്രമായി ഇരുനൂറോളം ട്രിപ്പുകളുണ്ട്. ആധുനിക സൗകര്യങ്ങളുള്ള ബസ്സുകളും അടിസ്ഥാന സൗകര്യവും ഉറപ്പാക്കിയാണ് വരുമാനമാർജിച്ചത്. വിനോദഞ്ചാര യാത്രകൾക്കു പുറമെ നാലമ്പല യാത്ര, പഞ്ചപാണ്ഡവക്ഷേത്രം, മൂകാംബിക തുടങ്ങിയ തീർഥാടന കേന്ദ്രങ്ങളിലേക്കും യാത്രയുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..