16 April Friday

കൊടുവള്ളിയിലും കിനാലൂരിലും കൂട്ടരാജി

വെബ് ഡെസ്‌ക്‌Updated: Monday Mar 1, 2021
കൊടുവള്ളി/ബാലുശേരി
കൊടുവള്ളിയിലും കിനാലൂരിലും കോൺഗ്രസ്‌, മുസ്ലിംലിഗ്, ബിജെപി എന്നിവയിൽനിന്ന്‌ വീണ്ടും കൂട്ടരാജി. ഇവർ സിപിഐ എമ്മു മായി സഹകരിച്ച‌് പ്രവർത്തിക്കാ ൻ തീരുമാനിച്ചു. 
കൊടുവള്ളിയിൽ യൂത്ത് കോൺഗ്രസ് കൊടുവള്ളി നിയോജക മണ്ഡലം സെക്രട്ടറി ഷമീം വള്ളിക്കാട്, കൊടുവള്ളി ബ്ലോക്ക് സെക്രട്ടറി എ കെ മുഹമ്മദ് അഷ്റഫ്, നിയോജക മണ്ഡലം വൈസ് പ്രസിഡന്റ്‌ ശുഹൈബ്, മുസ്ലിം ലീഗ് വൈറ്റ്ഗാർഡ് ക്യാപ്റ്റൻ മുജീബ് എരഞ്ഞോണ,എംഎസ‌്എഫ‌് നേതാവ‌് അമീൻ തലപ്പെരുമണ്ണ, സിപിഐ ലോക്കൽ കമ്മിറ്റി അംഗം അഹമ്മദ് സിദ്ദിഖ്, ബിജെപി പ്രവർത്തകനായ നെടുമലച്ചാലിൽ പ്രദീപ് കുമാർ തുടങ്ങിയ 30ഓളം പേർക്കാണ‌് സ്വീകരണം നൽകിയത‌്. 
സിപിഐ എം ജില്ലാ സെക്രട്ടറി പി മോഹനൻ  ഹാരാർപ്പണം നടത്തി സ്വീകരിച്ചു.  കെ ബാബു അധ്യക്ഷനായി. ഏരിയാ സെക്രട്ടറി ആർ പി  ഭാസ്കരൻ, പി ചോയിക്കുട്ടി, വി രവീന്ദ്രൻ, കെ ജമീല, ഷമീം വള്ളിക്കാട്, ശുഹൈബ് എന്നിർ സംസാരിച്ചു. കെ ഷറഫുദ്ദീൻ സ്വാഗതവും അപ്പോളോ നാസർ ഹാജി നന്ദിയും പറഞ്ഞു. 
കൊടുവള്ളിയിലും കിനാലൂരിലും കോൺഗ്രസ്‌, മുസ്ലിംലിഗ്, ബിജെപി എന്നിവയിൽനിന്ന്‌ വീണ്ടും കൂട്ടരാജി. 
കിനാലൂരിൽ യൂത്ത്കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി, മണ്ഡലം പ്രസിഡന്റ്, കോൺഗ്രസ് മണ്ഡലം സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ച സജേഷ് കിനാലൂർ, മുസ്ലിംലീഗ് പഞ്ചായത്ത് സെക്രട്ടറിയും 2015 ൽ 9ാം വാർഡ് യുഡിഎഫ് സ്ഥാനാർഥിയുമായിരുന്ന 
എ വി നൗഷാദ്, കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റ് പത്മനാഭൻ നായർ, ധന്യ, ബിജെപി സംസ്ഥാന സമിതി അംഗവും  കർഷകമോർച്ച സംസ്ഥാന സെക്രട്ടറിയുമായിരുന്ന പരേതനായ കണ്ണാടിപ്പൊയിൽ സി കെ ബാലകൃഷ്ണന്റെ സഹോദരൻ സി കെ ശശി, ഭാര്യ ചങ്ങരോത്ത് കുന്നുമ്മൽ പ്രജില,യൂത്ത് ലീഗ് പ്രവർത്തകൻ കോരൻകനി ഷഫീഖ് എന്നിവരാണ് രാജിവച്ച് സിപിഐ എമ്മുമായി ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചത്. 
ജില്ലാ സെക്രട്ടറി പി മോഹനൻ ചെങ്കൊടിനൽകി സ്വീകരിച്ചു. എ സി ബൈജു അധ്യക്ഷനായി. ജില്ലാകമ്മിറ്റി അംഗം വി എം കുട്ടികൃഷ്ണൻ, ഇസ്മയിൽ കുറുമ്പൊയിൽ, എ കെ മണി എന്നിവർ സംസാരിച്ചു. എൻ വി സജിത്ത് കുമാർ സ്വാഗതവും റിജു പ്രസാദ് നന്ദിയും പറഞ്ഞു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top