കോഴിക്കോട്
പ്രൊവിഡന്റ് ഫണ്ട് പെൻഷൻകാരിൽനിന്ന് അവർക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന ഉയർന്ന പെൻഷൻ തിരിച്ചുപിടിക്കാനുള്ള ഇപിഎഫ്ഒയുടെ ഉത്തരവ് ഉടൻ പിൻവലിക്കാൻ നിർദേശം നൽകണമെന്ന് പ്രൊവിഡന്റ് ഫണ്ട് പെൻഷനേഴ്സ് അസോസിയേഷൻ മേഖലാ ശിൽപ്പശാല ആവശ്യപ്പെട്ടു.
പാലക്കാട്, കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിൽനിന്ന് പ്രതിനിധികൾ പങ്കെടുത്തു. അഡ്വ. എസ് കൃഷ്ണമൂർത്തി ഉദ്ഘാടനംചെയ്തു. സംസ്ഥാന പ്രസിഡന്റ് ഉണ്ണിക്കുട്ടി അധ്യക്ഷനായി.ദേശീയ കമ്മിറ്റി കൺവീനർ എം ധർമജൻ, സംസ്ഥാന ട്രഷറർ പി പ്രഭാകരൻ, സെക്രട്ടറി വിശാലാക്ഷി എന്നിവർ സംസാരിച്ചു. ജില്ലാ ജനറൽ സെക്രട്ടറി പി എം രാജൻ ബാബു സ്വാഗതം പറഞ്ഞു.
ഉത്തരവിൽ പ്രതിഷേധിച്ച് 14 ജില്ലയിലെയും പിഎഫ് റീജണൽ ഓഫീസുകൾക്കു മുമ്പിൽ ധർണ സംഘടിപ്പിക്കാൻ തീരുമാനിച്ചു. സമരത്തിന്റെ പ്രചാരണാർഥം ആറിന് സൂചനാസമരം നടത്തും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..