താമരശേരി
താമരശേരിയിൽ 186 ഗ്രാം കസ്‌തൂരിയുമായി രണ്ടുപേരെ വനംവകുപ്പ് കോഴിക്കോട്, കണ്ണൂർ ഫ്ലയിങ് സ്‌ക്വാഡ് പിടികൂടി.
താമരശേരിയിൽ താമസിക്കുന്ന കർണാടക കോടലിപെട്ട കൾക്കൊറയിലെ സി എം മുഹമ്മദ്, കോട്ടയം കുളംകുത്തിയിലെ സി കെ പ്രസാദ് എന്നിവരാണ് പിടിയിലായത്. സുഗന്ധദ്രവ്യമായ കസ്‌തൂരി മംഗളൂരുവിൽനിന്നുള്ളവർക്ക് വിൽക്കാനായി താമരശേരിയിൽ കാത്തുനിൽക്കുകയായിരുന്നു ഇവർ. ബംഗളൂരുവിൽനിന്നാണ് കസ്തൂരി എത്തിച്ചത്.
കസ്തൂരിമാനിനെ കൊന്നശേഷം നാഭീഭാഗത്തുനിന്നെടുക്കുന്നതാണ് കസ്‌തൂരി. അന്താരാഷ്ട്ര വിപണിയിൽ കോടികളുടെ മോഹവിലയുണ്ടന്ന് തെറ്റിദ്ധരിപ്പിച്ചാണ്‌കസ്തൂരി ശേഖരിച്ച് വിൽക്കുന്നത്.
കോഴിക്കോട് ഫ്ലയിങ് സ്ക്വാഡ് റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ ഇൻ ചാർജ് എം പി സജീവ്കുമാർ, കാസർകോട് ഫ്ലയിങ് സ്ക്വാഡ് റെയ്ഞ്ച് ഓഫീസർ വി രതീശൻ, റെയ്ഞ്ച് ഓഫീസർ കെ ഷാജീവ്, ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസർ കെ ചന്ദ്രൻ, സെക്‌ഷൻ ഓഫീസർ സുരേന്ദ്രൻ, ബീറ്റ് ഓഫീസർമാരായ ഡി ഹരിദാസ്, ലിയാണ്ടർ എഡ്വേർഡ്, ഹരി, ശ്രീധരൻ, ആൻസി രഹ്ന, ആസിഫ്, അസ്‌ലം, ഡ്രൈവർമരായ വത്സരാജൻ, ജിജീഷ് എന്നിവർ കസ്‌തൂരി പിടികൂടിയ വനംവകുപ്പ് സംഘത്തിലുണ്ടായി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..