23 March Thursday

മിൽമ ക്ഷീര കര്‍ഷകര്‍ക്ക് നാല് കോടി നൽകും

വെബ് ഡെസ്‌ക്‌Updated: Wednesday Feb 1, 2023
കോഴിക്കോട്
 ക്ഷീര കർഷകർക്ക്  മലബാർ മിൽമ അധിക പാൽവിലയായി നാല് കോടി രൂപ നൽകും. ഫെബ്രുവരി ഒന്നുമുതൽ 28വരെ മേഖലാ യൂണിയന് പാൽ നൽകുന്ന എല്ലാ ക്ഷീര സംഘങ്ങൾക്കും നിശ്ചിത ഗുണനിലവാരമുള്ള പാലിന് ലിറ്ററിന് രണ്ടുരൂപ അധിക പാൽ വിലയായി നൽകാനാണ് മലബാർ മേഖലാ യൂണിയൻ ഭരണസമിതി തീരുമാനം. 
  ഇതോടെ മിൽമ നൽകുന്ന ഒരു ലിറ്റർ പാലിന്റെ വില 47.59 രൂപയാകുമെന്ന്  ചെയർമാൻ കെ എസ് മണി, മാനേജിങ്‌ ഡയറക്ടർ ഡോ. പി മുരളി എന്നിവർ അറിയിച്ചു. പ്രതിദിനം ഏകദേശം എഴ് ലക്ഷം ലിറ്റർ പാലാണ് മലബാറിലെ ആറ് ജില്ലകളിലെ സഹകരണ സംഘങ്ങളിലൂടെ മിൽമ വാങ്ങുന്നത്. ഇതനുസരിച്ചാണ്‌ നാലുകോടി രൂപ അധിക പാൽവിലയായി ലഭിക്കുക. 
   അധികവില  കണക്കാക്കി  ക്ഷീരസംഘങ്ങളുടെ അക്കൗണ്ടിലേക്ക് പാൽവിലയോടൊപ്പം നൽകും. ക്ഷീരസംഘങ്ങൾ ഈ തുക ക്ഷീര കർഷകർക്ക് കൈമാറും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top