28 November Saturday

വ്യക്തിപരമായ നഷ്ടം: വൈക്കം വിശ്വൻ

വെബ് ഡെസ്‌ക്‌Updated: Saturday Oct 31, 2020

 

കോട്ടയം 
അയ്‌മനം ബാബുവിന്റെ വേർപാട്‌ വ്യക്തിപരമായ നഷ്‌ടമാണെന്ന്‌ സിപിഐ എം കേന്ദ്രകമ്മിറ്റിയംഗം വൈക്കം വിശ്വൻ പറഞ്ഞു. ഞങ്ങൾ തമ്മിൽ ദീർഘകാലത്തെ ബന്ധമുണ്ട്‌. പാർടിയുടെ ബ്രാഞ്ച്‌ മുതൽ എല്ലാ ഘടകങ്ങളിലും പ്രവർത്തിച്ച്‌ നേതൃനിരയിൽ എത്തിയ പ്രവർത്തകനാണ്‌ ബാബു. എൽഡിഎഫ്‌ ജില്ലാ കൺവീനറായും ദീർഘകാലം പ്രവർത്തിച്ചു. സഹകരണരംഗത്തും ശ്രദ്ധേയമായ പ്രവർത്തനം സംഘടിപ്പിച്ചു. കായികതാരവും സംഘാടകനുമായിരുന്ന ബാബു അടിയന്തരാവസ്ഥക്കാലത്തും കായികോത്സവം സംഘടിപ്പിച്ചിരുന്നു. നിരിവധി തവണ ഗുണ്ടാ ആക്രമണവും നേരിട്ടു. പാർടിക്ക്‌ ബുദ്ധിമുട്ട്‌ നേരിട്ട കാലത്തെല്ലാം നേതൃപരമായ പങ്കുവഹിച്ചു‌. വേർപാട്‌ ആകസ്‌മികമാണ്‌. പാർടി പ്രവർത്തകരുടെ ദുഃഖത്തിൽ പങ്കുചേരുന്നതിനൊപ്പം കുടുംബാംഗങ്ങളെയും അനുശോചനം അറിയിക്കുന്നതായും വൈക്കം വിശ്വൻ പറഞ്ഞു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top