കൊച്ചി
പാലാ നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ ബിജെപി മത്സരിക്കും. കൊച്ചിയിൽ ചേർന്ന എൻഡിഎ യോഗത്തിലാണ് തീരുമാനം. പൊതുസമ്മതനെ മത്സരിപ്പിക്കണമെന്ന് പി സി ജോർജ് ആവശ്യപ്പെട്ടിരുന്നെങ്കിലും പരിഗണിച്ചില്ല.
ബിജെപി പാർലമെന്ററി ബോർഡ് അംഗീകരിച്ചശേഷം രണ്ടു ദിവസത്തിനകം സ്ഥാനാർഥിയെ പ്രഖ്യാപിക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് പി എസ് ശ്രീധരൻപിള്ള പറഞ്ഞു. സെപ്തംബർ ആറിന് പാലായിൽ തെരഞ്ഞെടുപ്പ് കൺവൻഷൻ ചേരും. ശനിയാഴ്ച പാലായിൽ എൻഡിഎയുടെ ജില്ലാ നേതൃയോഗം ചേരും.
കൊച്ചിയിൽ ചേർന്ന യോഗത്തിൽ ബിജെപി നേതാക്കളായ പി കെ കൃഷ്ണദാസ്, എ എൻ രാധാകൃഷ്ണൻ, ബിഡിജെഎസ് ജനറൽ സെക്രട്ടറിമാരായ ഗോപകുമാർ, പത്മകുമാർ, സുരേഷ്കുമാർ, കേരള കോൺഗ്രസ് നേതാക്കളായ പി സി തോമസ്, അമർ തോട്ടത്തിൽ, കേരള ജനപക്ഷം നേതാക്കളായ പി സി ജോർജ്, ഇ കെ ഹസ്സൻകുട്ടി തുടങ്ങിയവർ പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..