21 October Monday

എൽഡിഎഫ് മികച്ച വിജയം നേടും: ഫ്രാൻസിസ്‌ ജോർജ്‌

വെബ് ഡെസ്‌ക്‌Updated: Saturday Aug 31, 2019
കോഴഞ്ചേരി 
പാലാ ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് മികച്ച വിജയം നേടുമെന്ന് ഫ്രാൻസിസ് ജോർജ്. ജനാധിപത്യ കേരള കോൺഗ്രസ് ദ്വിദിന നേതൃ ക്യാമ്പ് ചരൽക്കുന്നിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 
പാർലമെന്റ്‌ തെരഞ്ഞെടുപ്പു കാലത്ത് വിശ്വാസത്തിന്റെ പേരിൽ പ്രചരിപ്പിച്ച കള്ളത്തരങ്ങൾ ജനം തിരിച്ചറിഞ്ഞു കഴിഞ്ഞു. വീണ്ടും അധികാരത്തിലെത്തിയാൽ  ഇക്കാര്യത്തിൽ നിയമനിർമാണം നടത്തുമെന്നു പറഞ്ഞ ബിജെപിയുടെ യഥാർഥ മുഖം ജനം മനസ്സിലാക്കി. ജനകീയ പ്രശ്നങ്ങൾക്കു മുമ്പിൽ നിലപാടു മറക്കുന്നകോൺഗ്രസ് നേതാക്കന്മാർ ഇപ്പോൾ മോദിക്ക്‌ സ്തുതി പാടാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 
യോഗത്തിൽ വർക്കിങ്‌ ചെയർമാൻ ഡോ.കെ സി ജോസഫ് അധ്യക്ഷനായി. അഡ്വ. പി സി ജോസഫ്, അഡ്വ. ആന്റണി രാജു, വക്കച്ചൻ മറ്റത്തിൽ, അഡ്വ. എ ജെ ജോസഫ്, ജോസ് വളളമറ്റം, ഏലിയാസ് സഖറിയ, അഡ്വ. മാത്യു കുന്നപ്പള്ളി എന്നിവർ സംസാരിച്ചു. സ്വാഗതസംഘം ചെയർമാൻ ജോർജ് കുന്നപ്പുഴ ക്യാമ്പ് വിശദീകരണം നടത്തി. എം പി പോളി സ്വാഗതവും രാജു നെടുവംപുറം നന്ദിയും പറഞ്ഞു. 
‘കേരളം നേരിടുന്ന പ്രകൃതിദുരന്തങ്ങൾ സത്യവും മിഥ്യയും’ എന്ന വിഷയത്തിൽ ഡോ.ജോസ് ജോൺ മല്ലികശ്ശേരി പ്രഭാഷണം നടത്തി. ക്യാമ്പ് ശനിയാഴ്ച  സമാപിക്കും.
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top