24 October Thursday

പ്രളയസഹായം ആദ്യഘട്ടത്തിൽ 8917 കുടുംബങ്ങൾക്ക്‌

വെബ് ഡെസ്‌ക്‌Updated: Saturday Aug 31, 2019

 

കോട്ടയം 
മഴക്കെടുതിയിൽ നാശനഷ്ടം നേരിട്ടവർക്കുള്ള അടിയന്തര സഹായമായ പതിനായിരം രൂപ അർഹരായവർക്ക്‌ ശനിയാഴ്‌ചമുതൽ ലഭിച്ചുതുടങ്ങും. ഓരോരുത്തരുടെയും ബാങ്ക്‌ അക്കൗണ്ടിലേക്കാണ്‌ പണം എത്തുക.  ദുരിതാശ്വാസക്യാമ്പുകളിൽ കഴിഞ്ഞവർക്കാണ്‌ ആദ്യഘട്ടത്തിൽ സഹായവിതരണം. ജില്ലയിൽ 8917 കുടുംബങ്ങൾ അർഹരാണെന്ന്‌ കണ്ടെത്തിയിട്ടുണ്ട്‌. കോട്ടയം താലൂക്കിൽ മാത്രം 4572 കുടുംബങ്ങളുണ്ട്‌. 
ചങ്ങനാശേരി 1298, കാഞ്ഞിരപ്പള്ളി 136, മീനച്ചിൽ 393, വൈക്കം 2518 എന്നിങ്ങനെയാണ്‌ കുടുംബങ്ങളുടെ എണ്ണം. ക്യാമ്പുകളിൽ കഴിഞ്ഞവർക്കുപുറമെ ബന്ധുവീടുകളിലേക്കും മറ്റും മാറി താമസിച്ചവർക്കും സഹായം നൽകുമെന്ന്‌ സർക്കാർ പ്രഖ്യാപിച്ചിരുന്നു. ഇത്തരം ഗുണഭോക്താക്കളെ കണ്ടെത്താനുള്ള സർവേ ഉടൻ ആരംഭിക്കും.
 
പ്രധാന വാർത്തകൾ
 Top