10 September Tuesday
വോട്ടെണ്ണൽ ഇന്ന്‌

ഉപതെരഞ്ഞെടുപ്പ്: 
72.15 ശതമാനം പോളിങ്

വെബ് ഡെസ്‌ക്‌Updated: Wednesday Jul 31, 2024
 
കോട്ടയം
ജില്ലയിലെ മൂന്ന് പഞ്ചായത്ത് വാർഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ 72.15 ശതമാനം  പോളിങ് രേഖപ്പെടുത്തി.വാകത്താനം പഞ്ചായത്തിലെ 11 -ാം വാർഡിൽ(പൊങ്ങന്താനം) 71.13 ശതമാനമായിരുന്നു പോളിങ്. 1,136 വോട്ടർമാരിൽ 808 പേർ വോട്ട്‌ ചെയ്‌തു. 
ചെമ്പ് പഞ്ചായത്തിലെ ഒന്നാം വാർഡിൽ(കാട്ടിക്കുന്ന്) 75.35 ശതമാനമാണ്‌ പോളിങ്. 1,144 വോട്ടർമാരിൽ 862 പേർ വോട്ട് ചെയ്‌തു. പനച്ചിക്കാട് പഞ്ചായത്തിലെ 20-ാം വാർഡിൽ(പൂവൻതുരുത്ത്)  70.6 ശതമാനം ആയിരുന്നു പോളിങ്‌. 1,131 പേർ വോട്ട്‌ ചെയ്‌തു.  മൂന്നിടത്തും മൂന്നു സ്ഥാനാർഥികൾ വീതമാണ് മത്സരരംഗത്തുണ്ടായിരുന്നത്. 
  വോട്ടെണ്ണൽ ബുധനാഴ്ച രാവിലെ 10 മുതൽ നടക്കും. ചെമ്പ് പഞ്ചായത്തിലെ വോട്ടെണ്ണൽ വൈക്കം ബ്ലോക്ക് പഞ്ചായത്ത് ഹാളിലും പനച്ചിക്കാട്, വാകത്താനം പഞ്ചായത്തുകളിലെ  അതത് പഞ്ചായത്ത് ഹാളിലുമാണ് നടക്കുക.
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top