22 September Sunday

പെട്രോൾ ബോംബ് ഭീഷണി: രണ്ടു പേർ അറസ്‌റ്റിൽ

വെബ് ഡെസ്‌ക്‌Updated: Wednesday Jul 31, 2019
കോട്ടയം
കുടമാളൂരിൽ വീടുകൾക്കും ക്ലബ്ബിനും മുന്നിൽ പെട്രോൾ ബോംബുവച്ച് ഭീഷണി മുഴക്കിയ കേസിൽ രണ്ടു പ്രതികൾ അറസ്റ്റിൽ. നിരവധി കഞ്ചാവ് –- ഗുണ്ടാ ആക്രമണ കേസുകളിൽ പ്രതികളായ  ആർപ്പൂക്കര കോലോട്ടമ്പലം ഉമ്പക്കാട്ട് വീട്ടിൽ ജീമോൻ (ഉണ്ണി –- -24), വില്ലൂന്നി പിഷാരത്ത് വീട്ടിൽ സൂര്യൻ (സൂര്യദത്തൻ -–- 19) എന്നിവരെയാണ് കോട്ടയം വെസ്റ്റ് പൊലീസ്‌ അറസ്റ്റ് ചെയ്തത്. 
ജൂൺ രണ്ടിനായിരുന്നു കേസിനാസ്പദമായ സംഭവം. ബിയർ കുപ്പിയിൽ പെട്രോൾ നിറച്ച് തിരിയിട്ട്‌ ആറ് വീടുകളിലും രണ്ട് സ്ഥാപനങ്ങളിലും വച്ച് ഭീഷണി മുഴക്കുകയായിരുന്നു. ജീമോന്റെ നേതൃത്വത്തിലുള്ള കഞ്ചാവ് മാഫിയാ സംഘം വിദ്യാർഥികളെയും മറ്റും കെണിയിലാക്കുന്നതിൽ പ്രദേശവാസികൾ പ്രതിഷേധിച്ചിരുന്നു. ഇതിന്റെ വൈരാഗ്യത്തെതുടർന്നായിരുന്നു പെട്രോൾ ബോംബ്‌ ഭീഷണി. 
സംഭവത്തിനു ശേഷം പ്രതികൾ ഒളിവിൽ പോകുകയും ഹൈക്കോടതിയിൽ മുൻകൂർ ജാമ്യത്തിന് അപേക്ഷ നൽകുകയും ചെയ്തു. ജാമ്യം പരിഗണിച്ച കോടതി പ്രതികളോട് അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകാൻ നിർദേശിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ പ്രതികൾ ചൊവ്വാഴ്ച വെസ്റ്റ് പൊലീസ് സ്റ്റേഷനിൽ കീഴടങ്ങുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ രണ്ടു പ്രതികൾക്കും ജാമ്യം അനുവദിച്ചു.
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top