11 December Wednesday

ദേശാഭിമാനി വരിസംഖ്യ ഏറ്റുവാങ്ങി

വെബ് ഡെസ്‌ക്‌Updated: Saturday Nov 30, 2024

കോട്ടയം ഏരിയയിലെ ദേശാഭിമാനി പത്രത്തിന്റെ വാർഷിക വരിസംഖ്യയും ലിസ്റ്റും ഏരിയ കമ്മിറ്റി അംഗം പി എൻ ഹരിയിൽനിന്ന് ജില്ലാ സെക്രട്ടറി എ വി റസ്സൽ ഏറ്റുവാങ്ങുന്നു

 കോട്ടയം

ദേശാഭിമാനി പത്രപ്രചാരണത്തിന്റെ ഭാഗമായി വിവിധ ഏരിയകളിൽ ചേർത്ത വാർഷികപത്രത്തിന്റെ വരിസംഖ്യയും ലിസ്‌റ്റും ഏറ്റുവാങ്ങി. വിവിധയിടങ്ങളിൽ ജില്ലാ സെക്രട്ടറി എ വി റസൽ, സംസ്ഥാന കമ്മിറ്റി അംഗം അഡ്വ. കെ അനിൽകുമാർ, ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ അഡ്വ. റെജി സഖറിയ, സി ജെ ജോസഫ്‌, ടി ആർ രഘുനാഥൻ, കെ എം രാധാകൃഷ്ണൻ എന്നിവർ ഏറ്റുവാങ്ങി.
ജില്ലാ സെക്രട്ടറിയറ്റംഗം ലാലിച്ചൻ ജോർജ്, ജില്ലാ കമ്മിറ്റിയംഗം അഡ്വ. ഗിരീഷ് എസ് നായർ, കെ എൻ വേണുഗോപാൽ, എം എസ് സാനു, അഡ്വ. വി ജയപ്രകാശ്, ഇ എസ് ബിജു, സി എൻ സത്യനേശൻ, എം കെ പ്രഭാകരൻ, കെ ആർ അജയ്, കെ ശെൽവരാജ്, എം പി ജയപ്രകാശ് എന്നിവർ സംസാരിച്ചു.
   പാലായിൽ ഏരിയ സെക്രട്ടറി പി എം ജോസഫ്‌, കാഞ്ഞിരപ്പള്ളിയിൽ എരിയ സെക്രട്ടറി കെ രാജേഷ്‌, വാഴൂരിൽ ഏരിയ സെക്രട്ടറി വി ജി ലാൽ, പുതുപ്പള്ളിയിൽ ഏരിയ സെക്രട്ടറി സുഭാഷ് പി വർഗീസ്‌, ഏറ്റുമാനൂരിൽ ഏരിയ സെക്രട്ടറി ബാബു ജോർജ്‌, കോട്ടയത്ത്‌ ഏരിയ കമ്മിറ്റി അംഗം പി എൻ ഹരി, തലയോലപ്പറമ്പിൽ ഏരിയ സെക്രട്ടറി ഡോ. സി എം കുസുമൻ, വൈക്കത്ത്‌  ഏരിയ സെക്രട്ടറി പി ശശിധരൻ, അയർക്കുന്നത്ത് എരിയ സെക്രട്ടറി പി എൻ ബിനു, ചങ്ങനാശേരിയിൽ ഏരിയാ സെക്രട്ടറി കെ ഡി സുഗതൻ, കടുത്തുരുത്തിയിൽ  ഏരിയ സെക്രട്ടറി കെ ജയകൃഷ്ണൻ എന്നിവർ  വരിസംഖ്യയും ലിസ്‌റ്റും കൈമാറി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top