04 December Friday

വിദ്യാഭ്യാസ അവാര്‍ഡ് വിതരണം ഇന്ന്

വെബ് ഡെസ്‌ക്‌Updated: Friday Oct 30, 2020

 ജില്ലാ പഞ്ചായത്തിന്റെ വിദ്യാഭ്യാസ അവാർഡ് ദാനം മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് വീഡിയോ കോൺഫറൻസിലൂടെ വെള്ളിയാഴ്‌ച ഉദ്ഘാടനംചെയ്യും. പകൽ 2.30ന് ജില്ലാ പഞ്ചായത്ത് ഹാളിൽ  തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ അവാർഡുകൾ സമ്മാനിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ അധ്യക്ഷനാകും. 

എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷകളിൽ നൂറുശതമാനം വിജയം നേടിയ ജില്ലാ പഞ്ചായത്തിന്റെ കീഴിലുള്ള സ്‌കൂളുകളെയും എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ  മൂവായിരത്തിലധികം വിദ്യാർഥികൾക്കുമാണ് അവാർഡ്‌. സ്‌കൂളുകൾക്കുള്ള പുരസ്‌കാരം ചടങ്ങിൽ സമ്മാനിക്കും. വിദ്യാർഥികൾക്ക് അവാർഡുകൾ  സ്‌കൂളുകളിൽ എത്തിച്ച്‌ നൽകും. 
ഈ വർഷം പൊതുപരീക്ഷ എഴുതുന്ന ബിപിഎൽ വിഭാഗത്തിലെ എസ്എസ്എൽസി, ഹയർ സെക്കൻഡറി വിഭാഗങ്ങളിലെ തെരഞ്ഞെടുക്കപ്പെട്ട 440 വിദ്യാർഥികൾക്ക് ദേവികാ സാന്ത്വനം പദ്ധതി പ്രകാരം ലാപ്‌ടോപ്പുകൾ വിതരണം ചെയ്യുന്നതിന്റെ ഉദ്ഘാടനവും നടക്കും.തോമസ് ചാഴികാടൻ എംപി മുഖ്യപ്രഭാഷണം നടത്തും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top