04 December Friday

കോവിഡ്‌ ‌ തോറ്റു; 102-ാം വയസ്സിൽ ലക്ഷ്‌മിയമ്മ‌ ഡബിൾ സ്‌ട്രോങ്‌

വെബ് ഡെസ്‌ക്‌Updated: Friday Oct 30, 2020

 102-ാം വയസ്സിൽ പിടിപെട്ട കോവിഡിനോട്‌ പൊരുതിയ മുത്തശി രോഗമുക്തയായി. മാന്നാനം കുട്ടിപ്പടി മണ്ണൂശേരിയിൽ(കുന്നത്തുചിറയിൽ) പരേതനായ വാസുവിന്റെ ഭാര്യ ലക്ഷ്‌മി(102)യാണ്‌ രോഗമുക്തയായത്‌. ആശുപത്രി ചികിത്സയില്ലാതെയാണ്‌ ഇവരുടെ രോഗമുക്തിയെന്നതും പ്രത്യേകതയാണ്‌.  

മുത്തശിയുടെ കുടുംബത്തിലെ ഏഴംഗങ്ങളെയാണ്‌ രോഗം പിടികൂടിയത്‌. വൈറൽ പനിയാണെന്ന സംശത്തിലായിരുന്നു ആദ്യം. ലക്ഷ്‌മിയുടെ മകൻ വിശ്വംഭരനും മകൻ സനീഷ്‌, ഭാര്യ രണ്ട്‌ കുട്ടികൾ എന്നിവർക്കാണ്‌ ആദ്യം രോഗം സ്ഥിരീകരിച്ചത്‌. ഇവർ ഒക്‌ടോബർ ഒമ്പതിന്‌ പോസിറ്റീവായി. അതിരമ്പുഴ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ആരോഗ്യപ്രവർത്തകരുടെ നിർദേശപ്രകാരം എല്ലാവരും വീട്ടിൽ ക്വാറന്റൈയിനിൽ കഴിഞ്ഞു. ഇവരെല്ലാം 19ന്‌ രോഗമുക്തരായെങ്കിലും  ഇതേദിവസം തന്നെ വിശ്വംഭരന്റെ  ഭാര്യയും ലക്ഷ്‌മിയും പോസിറ്റീവായി. ഇവരും ഹോം ക്വാറന്റൈനിൽ തുടർന്നു. ആരോഗ്യപ്രവർത്തകരുടെ നിർദേശം സ്വീകരിച്ചാണ്‌ വീട്ടിൽ കഴിഞ്ഞത്‌. വ്യാഴാഴ്‌ച നടത്തിയ പരിശോധനയിലാണ്‌ ഇരുവരും രോഗമുക്തരായത്‌.  സനീഷിന്റെ ഭാര്യ മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ അത്യാഹിത വിഭാഗത്തിലെ ഇസിജി ടെക്‌നീഷ്യനാണ്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top