28 November Monday

റവന്യൂ ജില്ലാ സ്കൂള്‍ ​ഗെയിംസ് തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Friday Sep 30, 2022
പാലാ  
റവന്യൂ ജില്ലാ സ്‌കൂൾ ഗെയിംസിന് തുടക്കമായി. 13 സബ്  ജില്ലയിലെ സ്‌കൂളുകളിൽനിന്നും മത്സരിച്ച് വിജയിച്ച കുട്ടികളാണ് മാറ്റുരയ്‍ക്കുന്നത്. 
നെറ്റ്ബോളിൽ സീനിയർ ഗേൾസ് വിഭാഗത്തിൽ കോട്ടയം ഈസ്റ്റും ആൺകുട്ടികളുടെ  വിഭാഗത്തിൽ കുറവിലങ്ങാട് സബ്ജില്ലയും വിജയിച്ചു. സോഫ്റ്റ്ബോള്‍ സീനിയർ ഗേൾസ് വിഭാഗത്തിൽ വൈക്കം  ജേതാക്കളായി. ത്രോബോളിൽ സീനിയർ പെൺകുട്ടികളുടെ വിഭാഗത്തിൽ ഏറ്റുമാനൂരും ആൺകുട്ടികളുടെ  വിഭാഗത്തിൽ കോട്ടയം ഈസ്റ്റും ജേതാക്കളായി. വോളിബോളിൽ സീനിയർ ഗേൾസ് വിഭാഗത്തിൽ ഈരാറ്റുപേട്ട മുന്നിലെത്തി. പാലാ അൽഫോൻസാ കോളേജ്, സെന്റ് തോമസ് കോളേജ്, ചേർപ്പുങ്കൽ ഹോളി ക്രോസ് എച്ച്എസ്എസ് എന്നിവിടങ്ങളിലാണ് മത്സരങ്ങള്‍. 
പാലാ മുൻസിപ്പൽ ചെയർമാൻ ആന്റോ ജോസ് ഉദ്ഘാടനംചെയ്തു. വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ സുബിൻ പോൾ പതാക ഉയർത്തി. ജോർജ് തോമസ്, ജിമ്മി ജോസഫ് എന്നിവർ സംസാരിച്ചു. മത്സരങ്ങൾ വെള്ളി, ശനി  ദിവസങ്ങളിലും ഒക്ടോബർ 20, 21, 22 തീയതികളിലും നടക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top