20 November Wednesday

കുടുംബശ്രീ കേരളാ ചിക്കൻ കുമരകത്തുനിന്ന്‌

വെബ് ഡെസ്‌ക്‌Updated: Tuesday Jul 30, 2019

 കുമരകം - 

കുമരകത്തെ അയൽക്കൂട്ടങ്ങളിൽ നിന്ന്‌ കുടുംബശ്രീ കേരളാ ചിക്കൻ വിപണിയിലെത്തും.  കോഴിക്കുഞ്ഞുങ്ങളെ അയൽക്കൂട്ടങ്ങൾക്ക്‌ വിതരണം ചെയ്‌താണ്‌ പദ്ധതി നടപ്പാക്കുന്നത്‌.     മീറ്റ് പ്രോഡക്റ്റ്സ് ഓഫ് ഇൻഡ്യയും കോഴി ഫാമുകളുമായും ചേർന്ന് സുരക്ഷിതമായ കോഴിയിറച്ചി ജനങ്ങളിലെത്തിക്കുകയാണ് ലക്ഷ്യം.  ഇറച്ചിക്കോഴി വളർത്തലിലൂടെ കുടുംബശ്രീ വനിതകൾക്ക് മികച്ച വരുമാനം കണ്ടെത്താനും വഴിയൊരുക്കും. കോഴിക്കുഞ്ഞുങ്ങൾ, തീറ്റ, മരുന്ന് എന്നിവ കുടുംബശ്രീ ബ്രോയിലർ ഫാർമേഴ്സ് കമ്പനിയിലൂടെ യൂണിറ്റുകൾക്ക് നേരിട്ട് നൽകും. 42 ദിവസം വളർച്ചയെത്തുമ്പോൾ കിലോയ്ക്ക് 13 രൂപ  പ്രകാരം കോഴികളെ വാങ്ങി വിപണിയിലെത്തിയ്ക്കും. 
 ഏഴാം വാർഡിൽ എഡിഎസ്‌ അംഗം ബിനു വിനോദിന്റെ ഫാമിലേക്ക് കോഴിക്കുഞ്ഞുങ്ങളെ നൽകി പഞ്ചായത്ത്‌ പ്രസിഡന്റ് എ പി സലിമോൻ ഉദ്ഘാടനം ചെയ്തു. സിഡിഎസ്‌  ചെയർപേഴ്സൺ  എൻ ആർ ബിനു അധ്യക്ഷയായി.  ജില്ലാ പഞ്ചായത്തംഗം ജയേഷ് മോഹൻ, സ്‌റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺന്മാരായ കെ വി ബിന്ദു,  ധന്യാസാബു, പഞ്ചായത്തംഗങ്ങളായ എ പി ഗോപി, പി കെ കൃഷേണന്ദു, വി എൻ ജയകുമാർ, എ എൻ പൊന്നമ്മ എന്നിവർ സംസാരിച്ചു.
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top