08 August Saturday

വിപണി തകർത്തത്‌ കേന്ദ്രസർക്കാർ

സ്വന്തം ലേഖകൻUpdated: Tuesday Jun 30, 2020
 
കോട്ടയം
രാജ്യത്ത്‌ റബർ കൃഷിയും വ്യാപാരവും സമ്പൂർണമായി തകർന്നിട്ടും തിരിഞ്ഞ്‌ നോക്കാതെ കേന്ദ്ര സർക്കാർ. കർഷകർക്ക്‌ താങ്ങാകേണ്ട റബർ ബോർഡ്‌ വെള്ളാനയായി മാറി. കർഷകപക്ഷത്ത്‌ നിന്ന്‌ സർക്കാരിനെ ഉപദേശിക്കാനോ നിയന്ത്രിക്കാനോ ബോർഡ്‌ തയ്യാറാകുന്നില്ല.  ആഗോളവൽക്കരണ കാലഘട്ടം മുതൽ റബർ കർഷകർ ദുരിതത്തിലാണ്‌. എൻഡിഎ ഭരണത്തിൽ ദുരിതം മൂർധന്യതയിലായി. കോൺഗ്രസിന്റെ കോർപേറേറ്റ്‌ വൽക്കരണത്തെ എതിർത്ത്‌ അധികാരമേറ്റ ബിജെപി കോർപറേറ്റ്‌വൽക്കരണം ദേശീയ അജണ്ടയാക്കി. കോർപറേറ്റുകൾക്ക്‌ കൊള്ള ലാഭം ഉണ്ടാക്കി കൊടുക്കൽ മാത്രമായി  അവരുടെ പരിപാടി. ഇന്ധന വിലവർധന ഉത്തമ ഉദാഹരണം.
 റബർ ഇറ-ക്കു-മതി അവ-സാ-നി-പ്പിച്ച്- കർഷ-കരെ രക്ഷി-ക്കാൻ കേന്ദ്രസർക്കാർ അടി-യ-ന്തര നട-പടി സ്വീക-രി-ക്ക-ണമെന്ന ആവശ്യമാണ്‌‌ കേരള കർഷകസംഘം പ്രധാനമായും മുന്നോട്ട്‌വയ്‌ക്കുന്നത്‌. 2012 –- 14 വർഷ-ങ്ങ-ളിൽ രാജ്യത്തെ റബർ ഉൽപാ-ദനം 10 ലക്ഷം ടൺ ആയി-രു-ന്നത്- 2020 ൽ 5.5 ലക്ഷം ടൺ ആയി- കു-റ-ഞ്ഞു. കൃഷിക്ക്‌ റബർ ബോർഡ്- നൽകി-യി-രുന്ന സാമ്പത്തിക സഹായം പൂർണ-മായും ഇല്ലാ-തായി. ആസി-യൻ കരാ-റി-ലൂടെ ഇറ-ക്കു-മ-തി ഉദാരമാക്കി-യത്- പ്രതി-സന്ധി രൂക്ഷ-മാ-ക്കി. അനിയന്ത്രിതമായ  ഇറക്കുമതി മൂലം പ്രതി-വർഷ-മു-ണ്ടാ-കുന്ന സാമ്പ-ത്തികനഷ്ടം 7000 കോടി രൂപ വരുമെന്നും വിദഗ്‌ധർ പറയുന്നു.
രാജ്യത്തെ ആകെ ഉൽപാ-ദ-ന-ത്തിന്റെ 95 ശതമാനവും- കേര-ള-ത്തി-ലാ-ണ്. കേര-ള-ത്തിന്റെ സാമ്പ-ത്തിക മേഖ-ല-യി-ലു-ണ്ടാ-കുന്ന പ്രതി-വർഷ നഷ്ടം 6650 കോടി രൂപ വരും. ഒരു കിലോ റബർ ഇറ-ക്കു-മതിക്ക്- കേന്ദ്ര -സർക്കാർ 30 രൂപയാണ്‌ നികുതി ഈടാ-ക്കു-ന്നത്‌. ഇതിലൂടെ പ്രതിവർഷം കേന്ദ്ര ഖജ-നാ-വിലേക്ക്‌ 800 കോടിയില-ധികം ലഭി-ക്കും. 
ആഗോ-ള മാർക്ക-റ്റിൽ കിലോയ്‌ക്ക്‌ വില 116 രൂപ-യാ-ണ്. ഇറ-ക്കു-മതി ചെയ്യു-മ്പോൾ ചെലവഴി-ക്കു-ന്നത്- 156 രൂപ. ഇന്ത്യൻ വിപണിയിലെ ശരാ-ശരി വില 120 രൂപയും. ഇറ-ക്കു-മതി അവ-സാ-നി-പ്പിച്ച്- ആ വിലയ്‌ക്ക്‌ കേര-ള-ത്തിലെ കർഷ-കരുടെ റബർ വാങ്ങാൻ കേന്ദ്രം നട-പടി സ്വീക-രി-ച്ചാൽ കർഷ-ക- ദുരിതം വലിയൊരളവിൽ പരി-ഹ-രി-ക്ക-പ്പെ-ടും.
കേരളത്തിലേക്ക്‌- ഇന്തോനേ-ഷ്യ, തായ്-ലൻഡ്-, വിയ-റ്റ്നാം, മലേഷ്യ തുടങ്ങിയ രാജ്യ-ങ്ങ-ളിൽനിന്നുള്ള ഇറ-ക്കു-മതി അടിയന്തരമായി അവ-സാ-നി-പ്പി-ക്ക-ണമെന്നാണ്‌ കർഷകസംഘം ആവശ്യപ്പെടുന്നത്‌. കോവിഡ് –- 19- കാർഷിക പാക്കേ-ജി-ലൂടെ മോഡി സർക്കാർ കോടി-ക-ളുടെ സാമ്പ-ത്തിക സഹായം പ്രഖ്യാപിച്ചിരു-ന്നു. എന്നാൽ കേര-ള-ത്തിലെ റബർ കർഷ-കർക്ക്- ഒരു രൂപ പോലും നൽകി-യില്ല. റബറിന്‌ 150 രൂപ തറവില നിശ്ചയിച്ച്‌ അതിൽ താഴ്‌ന്നാൽ ആ തുക സംസ്ഥാന സർക്കാർ സബ്‌സിഡി കൊടുക്കുന്നതുമാത്രമാണ്‌ കർഷകർക്കുള്ള ആശ്വാസം.

 


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top