ഏറ്റുമാനൂർ
കൃഷിക്കാവശ്യമായ പശ്ചാത്തല സൗകര്യങ്ങൾ ഒരുങ്ങിയപ്പോൾ കൈപ്പുഴ വിരിപ്പ്കാല മക്കോത്തറ പാടശേഖരത്ത് നൂറുമേനി വിളയിച്ച് കർഷകർ. സർക്കാർ പദ്ധതിയിൽ ഉൾപ്പെടുത്തി കൈപ്പുഴ കാറ്റിൽ പുറംബണ്ടും റോഡും യാഥാർഥ്യമായി. ഇതോടെ ഇരുവശങ്ങളിലെ 92 ഹെക്ടർ മാക്കോത്തറ പാടശേഖരത്തിലെയും 200 ഹെക്ടർ വിരിപ്പുകാല പാടശേഖരത്തിലെയും കൊയ്ത്തുനടന്നു. നെല്ല് സംഭരണം പൂർത്തിയാകുന്നു. മുമ്പ് ഗതാഗത സൗകര്യത്തിന്റെ അഭാവത്തിൽ വിരിപ്പ് കൃഷി നടത്താൻ കഴിഞ്ഞിരുന്നില്ല.
സൗകര്യങ്ങൾ ഒരുങ്ങിയതോടെ 25 വർഷങ്ങൾക്ക് ശേഷമാണ് വിരിപ്പ് കൃഷിക്കായി വിത്തെറിഞ്ഞത്. ഏകദേശം 1600 ടൺ നെല്ലാണ് സംഭരിക്കുന്നത്. ഒരു കിലോമീറ്റർകൂടി ബണ്ട് കെട്ടണം. അതുകൂടി പൂർത്തിയായാൽ രണ്ട് പാടശേഖരത്തിലെയും വിരിപ്പ് കൃഷിയും പുഞ്ചകൃഷിയും അനായാസംചെയ്യാം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..