കോട്ടയം
കോവിഡിനെതിരെ കോട്ടകെട്ടിയ കോട്ടയത്ത് വിപുലമായ ചികിത്സാ സൗകര്യങ്ങൾ. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയാണ് പ്രധാന ചികിത്സാകേന്ദ്രം. ഇതിനുതാഴെ ജനറൽ ആശുപത്രികൾ മുതൽ ഫസ്റ്റ്, സെക്കൻഡ്ലൈൻ ട്രീറ്റ്മെന്റ് സെന്ററുകൾ ഒരുക്കിയാണ് രോഗീപരിചരണം. മഹാമാരിക്കെതിരായ കോട്ടയത്തിന്റെ ചെറുത്തുനിൽപ്പ് രോഗികളുടെ എണ്ണം പിടിച്ചുനിർത്തുന്നതിലും സഹായിക്കുന്നു.
ആരോഗ്യവകുപ്പിന്റെ ശക്തമായ ഇടപെടലാണ് ഈ നേട്ടത്തിനാധാരം. ടെസ്റ്റ് പോസിറ്റീവ് നിരക്ക് 12 ശതമാനംവരെ എത്തിയത് ഇപ്പോൾ 8.5 ശതമാനമായി താഴ്ന്നു. പല ജില്ലകളിലും രണ്ടായിരംവരെ കേസുകൾ ഒറ്റദിവസം റിപ്പോർട്ട് ചെയ്യപ്പെട്ടപ്പോൾ കോട്ടയത്ത് പ്രതിദിന കേസുകൾ പരമാവധി 600–700 എണ്ണം മാത്രമായി ഒതുങ്ങി. ഇത് വലിയ നേട്ടമായാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തൽ. കിടക്കകളോടെയുള്ള ചികിത്സാകേന്ദ്രങ്ങളിൽ ശേഷിയനുസരിച്ച് രോഗികളുടെ എണ്ണം വർധിച്ചിട്ടില്ല. ഫസ്റ്റ്ലൈൻ ട്രീറ്റ്മെന്റ് സെന്ററിൽ പരമാവധി 75 ശതമാനവും സെക്കൻഡ്ലൈൻ സെന്ററിൽ പരമാവധി 50 ശതമാനവുമാണ് രോഗികൾ എത്തിയത്.
കോവിഡ് ടെസ്റ്റ് നടത്താൻ നാല് ജനറൽ ആശുപത്രികൾ, മൂന്ന് താലൂക്ക് ആശുപത്രികൾ എന്നിവ കൂടാതെ സിഎച്ച്സികളിലും 12 പിഎച്ച്സികളിലും സൗകര്യമൊരുക്കിയിട്ടുണ്ട്. കൂടാതെ തെരഞ്ഞെടുക്കപ്പെട്ട സ്വകാര്യആശുപത്രികളിലും ലാബുകളിലും പരിശോധിക്കാം. പുതുതായി കോട്ടയം, ചങ്ങനാശേരി കെഎസ്ആർടിസി സ്റ്റാൻഡുകളിൽ 625 രൂപ നിരക്കിൽ കോവിഡ് ടെസ്റ്റിന് കിയോസ്ക്കുകൾ സ്ഥാപിച്ചു.
ഇതുവരെയുള്ള രോഗികളുടെ എണ്ണം 34, 843
രോഗവിമുക്തർ 30, 610
ചികിത്സയിലുള്ളവർ 4,233
കോവിഡ് ടെസ്റ്റുകളുടെ എണ്ണം 3,91,217
സിഎഫ്എൽടിസികളുടെ എണ്ണം 20
കിടക്കകളുടെ എണ്ണം 2523
സിഎസ്എൽടിസികളുടെ എണ്ണം 5
കിടക്കകളുടെ എണ്ണം 491
ദേശാഭിമാനി വാർത്തകൾ ഇപ്പോള് വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..