03 December Friday

എൽഡിഎഫ് 
പഞ്ചായത്തംഗങ്ങളെ പ്രസിഡന്റ്‌ കൈയേറ്റംചെയ്‌തു

വെബ് ഡെസ്‌ക്‌Updated: Friday Oct 29, 2021
മൂന്നിലവ്
മൂന്നിലവ് പഞ്ചായത്തിലെ എൽഡിഎഫ് അംഗങ്ങളെ പ്രസിഡന്റ്‌ കൈയേറ്റംചെയ്തു. മൂന്നിലവ് രണ്ടാം വാർഡ് മെമ്പർ ജെയിംസ് മാമൻ, 12– -ാം വാർഡ് മെമ്പർ അജിത് പെമ്പിളക്കുന്നേൽ എന്നിവരെയാണ്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ജോഷി ജോഷ്വാ കൈയേറ്റംചെയ്തത്‌. രണ്ടാം വാർഡിൽ പൊതുമരാമത്ത്‌ വകുപ്പ്‌ നിർമിക്കുന്ന അങ്കണവാടി കെട്ടിടം നിർമാണം പൂർത്തീകരിക്കും മുൻപേ ഉദ്‌ഘാടനംചെയ്യുന്നത്‌ സംബന്ധിച്ച് ചർച്ച ചെയ്യാൻ യുഡിഎഫ് ഭരണസമിതി വ്യാഴാഴ്ച അടിയന്തര പഞ്ചായത്ത്‌ കമ്മിറ്റി ചേർന്നിരുന്നു. എന്നാൽ നിർമാണം പൂർത്തിയാകാത്ത കെട്ടിടം പൊതുമരാമത്ത് വകുപ്പ് പഞ്ചായത്തിനു കൈമാറുന്നതിന്‌ മുൻപ് ഉദ്‌ഘാടനം നടത്തരുതെന്ന് ഇടത് അംഗങ്ങൾ കമ്മിറ്റിയിൽ ആവശ്യപ്പെട്ടു. തുടർന്ന് കമ്മിറ്റിയിൽ വാക്കുതർക്കം ഉണ്ടായപ്പോൾ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കൈയേറ്റം ചെയ്യുകയായിരുന്നെന്നും ജെയിംസ് മാമൻ, അജിത് പെമ്പിളക്കുന്നേൽ എന്നിവർ പറഞ്ഞു. മുൻ നിശ്ചയിച്ചപ്രകാരം ഈരാറ്റുപേട്ട ബ്ലോക്ക് പ്രസിഡന്റിന്റെ കാലാവധി തീരുന്നതിനാൽ ബ്ലോക്ക് പ്രസിഡന്റിനെകൊണ്ട് കെട്ടിടം ഉദ്‌ഘാടനം ചെയ്യിപ്പിക്കാനായിരുന്നു ഭരണസമിതിയുടെ തീരുമാനമെന്നും ഉദ്‌ഘാടനം നടത്താനുള്ള ഭരണസമതിയുടെ നീക്കത്തിനെതിരെ സമരം സംഘടിപ്പിക്കുമെന്നും എൽഡിഎഫ് പഞ്ചായത്ത്‌ കൺവീനർ കെ ഒ ജോർജ് അറിയിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top