23 November Monday
594 രോഗികൾ

വീണ്ടുമുയർന്നു

വെബ് ഡെസ്‌ക്‌Updated: Thursday Oct 29, 2020

 കോട്ടയം 

കോവിഡ്‌ കേസുകളിൽ ഇതുവരെയുള്ളതിൽ ഏറ്റവും ഉയർന്ന രോഗബാധ ബുധനാഴ്‌ച റിപ്പോർട്ട്‌ചെയ്‌തു. 594 പേർക്കാണ്‌ കോവിഡ് സ്ഥിരീകരിച്ചത്‌. പുതുതായി രോഗം സ്ഥിരീകരിച്ചവരിൽ 590 പേർക്കും സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. 1020 പേർക്ക് രോഗം ഭേദമായി. 
രണ്ട് ആരോഗ്യപ്രവർത്തകരും സംസ്ഥാനത്തിന് പുറത്തുനിന്നെത്തിയ നാലുപേരും രോഗബാധിതരായി. ജില്ലയ്ക്ക് പുറത്തുനിന്നുള്ള ഒരാളും രോഗികളിൽ ഉൾപ്പെടുന്നു. പുതിയതായി 4938 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. 
രോഗം ബാധിച്ചവരിൽ 290 പുരുഷൻമാരും 224 സ്ത്രീകളും 80 കുട്ടികളും ഉൾപ്പെടുന്നു. 60 വയസിനു മുകളിലുള്ള 83 പേർക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. നിലവിൽ 6964 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 22326 പേർ കോവിഡ് ബാധിതരായി. 15327 പേർ രോഗമുക്തി നേടി. ജില്ലയിൽ ആകെ 20453 പേർ ക്വാറന്റൈനിൽ കഴിയുന്നുണ്ട്. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top