23 November Monday

ഓൺലൈനിലും നെറ്റിപ്പട്ടം കെട്ടി ഗായത്രി

വെബ് ഡെസ്‌ക്‌Updated: Thursday Oct 29, 2020
കോട്ടയം
ക്രാഫ്‌റ്റ്‌വർക്ക്‌ പഠിപ്പിക്കുന്ന ഗായത്രി എന്ന വീട്ടമ്മയ്‌ക്ക് കോവിഡ്‌ കാലത്തും‌ മുട്ടൻ തിരക്കാണ്‌. പഠനമാകെ ഹൈടെക്‌ ആയതോടെ ഗായത്രിയും ഈവഴി തെരഞ്ഞെടുത്തു‌. സോഷ്യൽ മീഡിയയിലെ പോസ്‌റ്റ്‌ കണ്ട്‌ വീട്ടമ്മമാരടക്കം ഓൺലൈൻ പഠിതാക്കളായതോടെ നിന്നുതിരിയാൻ സമയമില്ലാതായി. 
 തിരുനക്കര, ഇന്ത്യൻ കോളേജിൽ ഗായത്രിദേവി(38) 17 വർഷമായി സ്വന്തമായി ക്രാഫ്‌റ്റ്‌ നിർമാണ മേഖലയിൽ പ്രവർത്തിക്കുന്നു‌. വീടിന്റെ മുകളിലത്തെ നില മുഴുവൻ ഇതിനായി മാറ്റിവച്ചിരുക്കുന്നു. അവിടെ നെറ്റിപ്പട്ടത്തിന്റെയും മ്യൂറൽപെയിന്റിങ്ങിന്റെയും വലിയ ശേഖരം തന്നെയുണ്ട്‌. പഠിക്കുകയും ആ സമയത്ത്‌ തന്നെ മറ്റുള്ളവരെ പഠിപ്പിക്കുകയും ചെയ്യുന്നു. 
മുമ്പ്‌ വീട്ടിൽ ക്ലാസുണ്ടായിരുന്നെങ്കിലും‌ കോവിഡായതോടെ നിർത്തി. തുടർന്ന്‌ സോഷ്യൽ മീഡിയയിൽ ക്ലാസിന്റെ‌ പോസ്‌റ്റിട്ടു. ഇതുകണ്ട്‌ വിദേശത്ത്‌ നിന്നടക്കം പലരും പഠിക്കാൻ തയ്യാറായതോടെ ക്ലാസ്‌ ഓൺലൈനാക്കി. യൂട്യബിലും മറ്റും ഇത്തരം വീഡിയോ ലഭ്യമാണെങ്കിലും അതിന്റെ തിയറി അടക്കം പഠിക്കാനാവില്ല. ഇത്‌ പരിഹരിച്ചാണ്‌ ഗായത്രിയുടെ ക്ലാസുകൾ‌. മിതമായ നിരക്കിലാണ് നെറ്റിപ്പട്ട നിർമാണം പഠിപ്പിക്കുന്നത്‌. 
ഫാബ്രിക് പെയിന്റിങ്‌‌, മ്യൂറൽ പെയിന്റിങ്, പോട്ട്‌ പെയിന്റിങ്‌, നെറ്റിപ്പട്ട നിർമാണം. കോഫി പെയിന്റിങ്‌, ഓയിൽ പെയിന്റിങ്‌, ഗ്ലാസ്‌ പെയിന്റിങ്‌ തുടങ്ങിയവയിലാണ്‌ ഓൺലൈൻ ക്ലാസുകൾ. ‌‌ദിവസവും രണ്ട്‌ മണിക്കൂറാണ്‌ ക്ലാസ്‌‌. കൂടാതെ ചന്ദനത്തിരി, ലോഷൻ, നീലം, ചോക്ലേറ്റ് എന്നിവയുടെ‌ നിർമാണവും പഠിപ്പിക്കുന്നു‌. കേരള മ്യൂറൽ പെയിന്റിങ്‌, മധ്യപ്രദേശിലെ ഗോന്ദ്‌ ആർട്ട്‌, ആന്ധ്രപ്രദേശിലെ കലംകാരി, ബീഹാറിലെ മധുബനി തുടങ്ങയവയും പഠിപ്പിക്കുന്നു‌. 
പെയിന്റിങ്ങിനടക്കം ഉപയോഗിക്കുന്ന ഫെവിക്രിൽ, നെറ്റിപ്പട്ട നിർമാണ പഠനത്തിനുള്ള സാധനങ്ങൾ കൊറിയർവഴി എത്തിച്ച്‌ നൽകും‌. സൂം ആപ്പ്‌ വഴി വിദ്യാർഥികളെ കണ്ടാണ്‌ പഠനം‌. പരേതനായ വി എം കുമാർ–-എം എസ്‌ കുമാരി ദമ്പതികളുടെ മകളാണ്‌ ഗായത്രിദേവി‌. മകൻ രോഹിത്ത്‌ ജെ ദേവ്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top