02 December Friday

പികെഎസ് ജാഥയെ ഇന്ന് വരവേൽക്കും

വെബ് ഡെസ്‌ക്‌Updated: Thursday Sep 29, 2022
ചങ്ങനാശേരി 
പട്ടികജാതി ക്ഷേമസമിതി സംസ്ഥാന വാഹന പ്രചാരണ ജാഥക്ക് വ്യാഴം രാവിലെ 10ന് ചങ്ങനാശേരിയിൽ സ്വീകരണം നൽകും. 
    ആലപ്പുഴയിലെ പര്യടനശേഷം കോട്ടയത്തേക്ക് പ്രവേശിക്കുന്ന ജാഥയെ ചങ്ങനാശേരി പെരുന്ന റെഡ് സ്‌ക്വയറിൽ സ്വാഗതസംഘം ഭാരവാഹികളും പികെഎസ് നേതാക്കളും ചേർന്ന് സ്വീകരിക്കും. സ്വകാര്യ എയ്ഡഡ് മേഖലകളിൽ തൊഴിൽ സംവരണം അനുവദിക്കുക, ഭൂമി, വീട് വിദ്യാഭ്യാസം, എന്നിവ സംരക്ഷിക്കുക, എന്നീ ആവശ്യങ്ങൾ ഉയർത്തി ഒക്ടോബർ മൂന്നിന് നടത്തുന്ന സെക്രട്ടറിയറ്റ് മാർച്ചിന്റെ പ്രചരണാർഥം ആണ്  ജാഥയുടെ പര്യടനം. ജാഥ ക്യാപ്ടൻ കെ സോമപ്രസാദ്,   വൈസ് ക്യാപ്ടൻ വണ്ടിത്തടം മധു, ജാഥ മാനേജർ വി ആർ ശാലിനി, ജാഥാ അംഗങ്ങളായ അഡ്വ. കെ ശാന്തകുമാരി എംഎൽഎ, എസ് അജയകുമാർ, സി കെ ഗിരിജ എന്നിവരെ സി പി ഐ എം ജില്ലാ സെക്രട്ടറി എ വി റസൽ, സ്വാഗതസംഘം ചെയർമാൻ കെ സി ജോസഫ്, സെക്രട്ടറി എ എം തമ്പി, പികെഎസ് ജില്ലാ സെക്രട്ടറി കെ എസ് രാജു, പ്രസിഡന്റ്‌ ഡോ. കെ എം ദിലീപ് , പ്രൊഫ എം ടി ജോസഫ്, കൃഷ്ണകുമാരി രാജശേഖരൻ, ഡോ. പി കെ പത്മകുമാർ  എന്നിവരുടെ നേതൃത്വത്തിൽ  സ്വീകരിക്കും.  
11ന്‌ പത്തനാട്‌, 12ന്‌ മുണ്ടക്കയം, മൂന്നിന്‌ പാലാ, വൈകിട്ട്‌ നാലിന്‌ തലയോലപ്പറമ്പ്‌, അഞ്ചിന്‌ കടുത്തുരുത്തി, ആറിന്‌ കോട്ടയം എന്നിവിടങ്ങളിൽ സ്വീകരണം നൽകും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top