24 October Thursday
എൻഎസ്എസ് കോളേജിലെ അക്രമം

2 ആർഎസ്എസ് പ്രവർത്തകർ റിമാൻഡിൽ

വെബ് ഡെസ്‌ക്‌Updated: Thursday Aug 29, 2019

 ചങ്ങനാശേരി

ചങ്ങനാശേരി എൻഎസ്എസ് കോളേജിനുള്ളിലും പുറത്തും എസ്എഫ്ഐ പ്രവർത്തകരെയും തടയാനെത്തിയ പൊലീസ് ഉദ്യോഗസ്ഥരെയും മാരാകായുധങ്ങൾ ഉപയോഗിച്ച് ആക്രമിച്ച കേസിൽ പിടികൂടിയ രണ്ട് ആർഎസ്എസ് പ്രവർത്തകരെ കോടതി റിമാൻഡ് ചെയ്തു. ശബരിമല ഉൾപ്പെടെ  നിരവധി അക്രമകേസിലെ പ്രതിയായ വാഴപ്പള്ളി സ്വദേശി മനു എം പിള്ള, മാടപ്പള്ളി സ്വദേശി അരവിന്ദ് എന്നിവരെയാണ് 14 ദിവസത്തേക്ക് പൊൻകുന്നം സബ് ജയിലിലേക്ക് അയച്ചത്. 
 റിമാൻഡിലായ പ്രതികൾ രണ്ട് പേരും കോളേജ് വിദ്യാർഥികളോ പഠിക്കുന്നവരോ അല്ല. അക്രമത്തിൽ പങ്കാളികളായ കൂടുതൽ പ്രതികളെപ്പറ്റി സൂചന ലഭിച്ചിട്ടുണ്ടെന്നും  പ്രതികളെല്ലാം ഒളിവിലാണെന്നും  ഉടൻ അറസ്റ്റ് ചെയ്യുമെന്നും ചങ്ങനാശേരി പൊലീസ് പറഞ്ഞു. കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തെ തുടർന്ന് എൻഎസ്എസ്‌ കോളേജിലും നഗരത്തിലുമായി അക്രമം നടത്തിയ മുപ്പതോളം പേർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. കഴിഞ്ഞ ചൊവ്വാഴ്ച പരീക്ഷകഴിഞ്ഞ് കോളേജിൽനിന്ന്‌ വീട്ടിലേക്ക് പോകാൻ ഇറങ്ങിയ എസ്‌എസ്‌ഐ വിദ്യാർഥികളെ ഉച്ചയോടെ കോളേജിനുള്ളിലും വൈകിട്ട്‌ നാലോടെ ആർഎസ്എസ് എബിവിപി  പ്രവർത്തകർ കോളേജിനു സമീപം ഹിദായത്ത് ജങ്‌ഷനിലും, ധന്യ തീയറ്ററിന് എതിർദിശയിലുള്ള വഴിയിലും വച്ചാണ് മാരാകായുധങ്ങളുമായി ആക്രമിച്ചത്.
 
പ്രധാന വാർത്തകൾ
 Top