19 September Thursday

എംജി ഫെലോഷിപ്പ്‌ സമയബന്ധിതമായി
വിതരണം ചെയ്യണം: എസ്‌എഫ്‌ഐ

വെബ് ഡെസ്‌ക്‌Updated: Monday Jul 29, 2024

 കോട്ടയം

എംജി സർവകലാശാല ഫെലോഷിപ്പുകൾ സമയബന്ധിതമായി വിതരണം ചെയ്യണമെന്ന്‌ എസ്‌എഫ്‌ഐ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ വീഴ്‌ചവരുത്തുന്നത്‌ വിദ്യാർഥികളുടെ അടിസ്ഥാന അവകാശം നിഷേധിക്കലാണ്‌. മാസംതോറും ഗവേഷകർക്ക്‌ ഫെലോഷിപ്പ്‌ വിതരണം ചെയ്യണം.
വിദ്യാർഥികളിൽ ഒരുവിഭാഗം സംവരണത്തെ എതിർക്കുന്നത്‌ അവരുടെ രാഷ്‌ട്രീയവിദ്യാഭ്യാസത്തിന്റെ കുറവാണ്‌ സൂചിപ്പിക്കുന്നത്‌. അതുകൊണ്ട്‌ എസ്‌സിഇആർടി പാഠപുസ്‌തകത്തിൽ സാമൂഹ്യനീതിയെപ്പറ്റിയും പഠിപ്പിക്കണം. ശനിയാഴ്‌ചകളിലെ ക്ലാസ്‌ നിർത്തലാക്കണം. രണ്ടുദിവസത്തെ അവധി ഒരുദിവസമായി ചുരുങ്ങിയത്‌ വിദ്യാർഥികൾക്ക്‌ പ്രയാസമുണ്ടാക്കുന്നുണ്ട്‌. തൊഴിൽ കേന്ദ്രീകൃതമായ നവീന കോഴ്‌സുകൾ സർക്കാർ ഇടപെട്ട്‌ ഉന്നതവിദ്യാഭ്യാസ കേന്ദ്രങ്ങളിലൂടെ ചെലവുകുറഞ്ഞ രീതിയിൽ വിദ്യാർഥികളിലേക്ക്‌ എത്തിക്കാൻ കഴിയണം. ഐടി വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പഠനസമയം പുനക്രമീകരിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
മെൽബിൻ ജോസഫ്‌, വി വിചിത്ര എന്നിവർ ചർച്ചകൾക്ക്‌ മറുപടി പറഞ്ഞു. ലിനു കെ ജോൺ ക്രെഡൻഷ്യൽ റിപ്പോർട്ട്‌ അവതരിപ്പിച്ചു. മൂന്നുദിവസം നീണ്ട സമ്മേളനം പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പോടെ സമാപിച്ചു. പതിമൂന്നംഗ ജില്ലാ സെക്രട്ടറിയറ്റിനെയും 49 അംഗ ജില്ലാ കമ്മിറ്റിയെയുമാണ്‌ തെരഞ്ഞെടുത്തത്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top