14 July Tuesday

610 അതിഥി തൊഴിലാളികള്‍ ജാര്‍ഖണ്ഡിലേക്ക് മടങ്ങി

വെബ് ഡെസ്‌ക്‌Updated: Friday May 29, 2020
കോട്ടയം 
ജില്ലയിൽനിന്ന്‌ 610 അതിഥി തൊഴിലാളികൾ വ്യാഴാഴ്‌ച സ്വദേശമായ ജാർഖണ്ഡിലേക്ക് മടങ്ങി. വിവിധ കേന്ദ്രങ്ങളിൽനിന്ന് 20 കെഎസ്ആർടിസി ബസുകളിൽ തൊഴിലാളികളെ എത്തിച്ചാണ് വ്യാഴാഴ്‌ച വൈകിട്ട്‌ 3.45ന്‌ പുറപ്പെട്ട ട്രെയിനിൽ യാത്രയാക്കിയത്. കോട്ടയം -128, ചങ്ങനാശേരി 68, വൈക്കം- 33, മീനച്ചിൽ -182, കാഞ്ഞിരപ്പള്ളി- 199 എന്നിങ്ങനെയാണ് മടങ്ങിയ തൊഴിലാളികളുടെ താലൂക്ക് തിരിച്ചുള്ള കണക്ക്. 
ജില്ലാ പൊലീസ് മേധാവി ജി ജയ്‌ദേവ്, ആർഡിഒ ജോളി ജോസഫ്, ഡെപ്യൂട്ടി കലക്ടർമാരായ മോൻസി അലക്സാണ്ടർ, ജിയോ ടി മനോജ്, തഹസിൽദാർമാർ തുടങ്ങിയവർ നടപടികൾക്ക് നേതൃത്വം നൽകി. ഇതോടെ ജില്ലയിൽനിന്ന് ഇതുവരെ മടങ്ങിയ അതിഥി തൊഴിലാളികളുടെ എണ്ണം 4,557 ആയി.
പശ്ചിമബംഗാളിലെ ബെർഹാംപോർ കോർട്ട് റെയിൽവേ സ്റ്റേഷനിലേക്ക് വെള്ളിയാഴ്‌ച വൈകിട്ട്‌ കോട്ടയത്തുനിന്ന് പുറപ്പെടുന്ന ട്രെയിനിൽ 1,464 പേർ മടങ്ങും.
 
പ്രധാന വാർത്തകൾ
 Top