14 July Tuesday

പ്രശ്‌നങ്ങളില്ലാതെ മദ്യവിൽപന

വെബ് ഡെസ്‌ക്‌Updated: Friday May 29, 2020
കോട്ടയം
മദ്യവിൽപനയ്‌ക്ക്‌ സമാധാനപരമായ തുടക്കം. പലയിടത്തും തിരക്കും, പുതിയ ആപ്പ്‌ സംബന്ധിച്ച ആശയക്കുഴപ്പവും ഉണ്ടായെങ്കിലും വലിയ പ്രശ്‌നങ്ങളുണ്ടായില്ല. 
മൊബൈൽ ആപ്പ്‌ വഴി ബുക്ക്‌‌ ചെയ്‌തവർക്ക് ‌സമയം നൽകിയാണ്‌ മദ്യം വിതരണം ചെയ്‌തത്‌. രാവിലെ ഒമ്പതിന്‌ ബീവറേജ്‌ ഷോപ്പുകളിലും പകൽ പതിനൊന്നോടെ ബാറുകളിലും വിൽപനയാരംഭിച്ചു. ബാറുകളുടെ പിന്നിലെ കൗണ്ടർ വഴിയായിരുന്നു വിൽപന. ചില ബാറുകളിൽ ആൾക്കാർ സാമൂഹ്യ അകലം പാലിച്ചില്ല. ഇവരെ നിയന്ത്രിക്കാൻ പൊലീസ്‌ എത്തേണ്ടി വന്നു. ആപ്പ്‌ സംബന്ധിച്ച്‌ വ്യക്തതയില്ലാത്തത്‌ ചിലയിടങ്ങളിൽ തർക്കത്തിനിടയാക്കി.
ബീവറേജ്‌ ഷോപ്പുകളിൽ ഉച്ചവരെ ചെറിയ തിരക്കുണ്ടായിരുന്നു.‌ ചിലയിടങ്ങളിൽ സാമൂഹ്യ അകലം പാലിക്കാനുള്ള മുൻകരുതലുകൾ എടുത്തിരുന്നില്ല. കോട്ടയം ചന്തക്കടവ്‌, ഗാന്ധിനഗർ തുടങ്ങിയ ബീവറേജ്‌ ഷോപ്പുകളിൽ കയർ കെട്ടിയിരുന്നു.
 
 
പ്രധാന വാർത്തകൾ
 Top