29 May Friday

108 ആംബുലന്‍സില്‍ യുവതിക്ക്‌ സുഖപ്രസവം

വെബ് ഡെസ്‌ക്‌Updated: Sunday Mar 29, 2020

 കോട്ടയം

ലോക്ഡൗണിൽ വാഹനംകിട്ടാതെ വലഞ്ഞ യുവതിക്ക് സർക്കാരിന്റെ 108 ആംബുലൻസിൽ സുഖപ്രസവം. തെലുങ്കാനയിലെ മരുതുമലൈ അണ്ണാമലൈ പുതുവൂർ വടക്കുതെരുവിൽ 3/69ൽ സേതുപതിയുടെ ഭാര്യ ഗീതാലക്ഷ്മിക്കാണ് ആംബുലൻസിൽ ആൺകുട്ടി പിറന്നത്. അമയന്നൂരിൽ താമസക്കാരായ ദമ്പതികളുടെ മൂന്നാമത്തെ കുട്ടിയാണിത്. 
ശനിയാഴ്ച പുലർച്ചെ അഞ്ചിന്‌ കോട്ടയം അമയന്നൂരിലായിരുന്നു സംഭവം. 108 ആംബുലൻസിന്റെ കൺട്രോൾറൂമിൽനിന്ന്‌ വിവരം അറിയിച്ചതനുസരിച്ചാണ് കോട്ടയം ജില്ലാ ആശുപത്രിയിലെ ആംബുലൻസ്‌ ഡ്രൈവർ ആർപ്പൂക്കര സ്വദേശി കണ്ണനുണ്ണിയും നേഴ്‌സ് തിരുവാർപ്പ് സ്വദേശി സൗമ്യമോളും അമയന്നൂരിലെത്തിയത്. ഗീതാലക്ഷ്മിയെ ആംബുലൻസിൽ പ്രവേശിപ്പിച്ച്‌ താമസിയാതെ പ്രസവിച്ചു. അടിയന്തര ശുശ്രൂഷകൾ നൽകി ഇവരെ ഉടൻ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിക്കുകയായിരുന്നു. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു.
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top