02 December Wednesday
ചരക്കുനീക്ക തടസം പരിഹരിക്കും

ചരക്കുനീക്ക തടസം പരിഹരിക്കും

വെബ് ഡെസ്‌ക്‌Updated: Sunday Mar 29, 2020

 x

ജില്ലയിൽ അവശ്യ വസ്തുക്കളുടെ ലഭ്യത ഉറപ്പാക്കാൻ ചരക്കുനീക്കത്തിൽ നിലവിലുള്ള തടസങ്ങൾ പരിഹരിക്കുമെന്ന് കലക്ടർ പി കെ സുധീർബാബു പറഞ്ഞു. ജില്ലയിലെ പച്ചക്കറി- പലചരക്ക് മൊത്ത വ്യാപാരികൾ, പെട്രോൾ പമ്പ് ഉടമകൾ, പാചക വാതക ഏജൻസികൾ, തൊഴിലാളികൾ എന്നിവരുടെ പ്രതിനിധികളുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിലവിൽ ആവശ്യത്തിന് ഭക്ഷ്യവസ്തുക്കളുടെ ശേഖരം ജില്ലയിലുണ്ടെന്ന് യോഗം വിലയിരുത്തി.
മറ്റു സംസ്ഥാനങ്ങളിലേക്ക് ചരക്കെടുക്കാൻ പോകുന്ന വാഹനങ്ങൾക്ക് തഹസിൽദാർമാരുടെ പാസ് വാങ്ങണം. എത്തിക്കുന്ന ലോഡ് ജില്ലയിൽ ഇറക്കാൻ എല്ലാ ക്രമീകരണങ്ങളും ഏർപ്പെടുത്തും.   ആന്ധ്രാപ്രദേശിൽനിന്ന് അരി കയറ്റിവരുന്ന ലോറികൾ ജില്ലയിലേക്ക് കൊണ്ടുവരുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് ജില്ലാ പൊലീസ് മേധാവി ജി ജയദേവ് അറിയിച്ചു. ഊട്ടി, മേട്ടുപ്പാളയം മേഖലകളിൽനിന്ന് കോട്ടയത്തേക്ക് പച്ചക്കറികളുടെ വരവ് നിലച്ചു. എന്നാൽ കമ്പം മേഖലയിൽനിന്ന് പച്ചക്കറികൾ എത്തുന്നുണ്ട്.  തേനിയിൽനിന്ന് പലചരക്കു സാധനങ്ങൾ എത്തിക്കുന്നതിന് ബുദ്ധിമുട്ട് നേരിടുന്നതായി വ്യാപാരികൾ പറഞ്ഞു. 
 മൈസൂർ പച്ചക്കറി മാർക്കറ്റ് 15 ദിവസത്തേക്ക് അടച്ചിടുമെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്നും കലക്ടർ പറഞ്ഞു.  ചരക്കിറക്കാൻ വരുന്ന ക്ഷേമനിധി അംഗങ്ങളല്ലാത്ത തൊഴിലാളികൾക്ക് പാസ് ലഭ്യമാക്കും.
നിലവിൽ പാചക വാതക വിതരണം സുഗമമാണ്‌. പെട്രോൾ പമ്പുകളുടെ പ്രവർത്തനമുണ്ട്.  ലോറികൾക്ക് ആവശ്യമെങ്കിൽ ഡ്രൈവർമാരെ ലഭ്യമാക്കാമെന്ന് തൊഴിലാളി യൂണിയൻ പ്രതിനിധികൾ അറിയിച്ചു. അസി. കലക്ടർ ശിഖ സുരേന്ദ്രൻ,  എഡിഎം അനിൽ ഉമ്മൻ, ഡെപ്യൂട്ടി കലക്ടർ മോൻസി അലക്സാണ്ടർ, ജില്ലാ സപ്ലൈ ഓഫീസർ വി ജയപ്രകാശ് എന്നിവർ പങ്കെടുത്തു.
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top