Deshabhimani

പൊട്ടംകുളം തോട്ടത്തിലുണ്ട് ആമസോണിലെ മധുരം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 28, 2024, 03:32 AM | 0 min read

 കാഞ്ഞിരപ്പള്ളി

അബിയു പഴം തെക്കേ അമേരിക്കയിൽ മാത്രമല്ല, നമ്മുടെ മലയോരമേഖലയിലും കായ്ക്കും. കൊക്കയാർ പഞ്ചായത്തിലെ വെംബ്ലി പൊട്ടംകുളം തോട്ടത്തിൽ ഇത്‌ സുലഭമായി കാണാം. കൂട്ടിക്കൽ തേൻപുഴ പൊട്ടംകുളം ബോബി ടോമിന്റെ നേതൃത്വത്തിൽ നടത്തിയ കൃഷിയിലാണ്‌ ഈ ആമസോണിയൻ പഴം ഇവിടെ വിളഞ്ഞത്‌. 28 ഏക്കറിൽ റബർ മുറിച്ചുമാറ്റിയായിരുന്നു അബിയു കൃഷി.
ഉഷ്ണമേഖല ഫലവൃക്ഷമാണ് അബിയു. പൗട്ടീരിയ കൈമിറ്റോ എന്നതാണ് ശാസ്ത്രനാമം. 33 അടി ഉയരത്തിൽ വരെ ഈ മരം വളരും. മഞ്ഞപ്പഴങ്ങൾ കാഴ്ചക്കും മനോഹരമാണ്. അകത്ത് വെളുത്ത, മധുരമുള്ള ജെല്ലിയുണ്ട്. കരിക്കിന്റെ സ്വാദിനോട് സാമ്യമുണ്ട്‌. പാൽ ചേർത്ത് ജ്യൂസായിട്ടും ഷേക്കായിട്ടും കഴിക്കാൻ ബെസ്‌റ്റാണ്‌. വൈറ്റമിൻ എ, ബി 3, സി, കാൽസ്യം എന്നിവയിൽ സമ്പന്നമായ അബിയു വാങ്ങാൻ കൊക്കയാറിലെ തോട്ടത്തിലേക്ക്‌ നിരവധി പേർ എത്തുന്നു. ഇരുപത്തിയെട്ട്‌ ഏക്കറിൽ ഏഴായിരത്തോളം ചെടികൾ നട്ടിരുന്നു. രണ്ടു വർഷം പരിചരിച്ചപ്പോൾ നല്ലരീതിയിൽ വിളവെടുക്കാനായി. ഇപ്പോൾ നടക്കുന്ന വിളവെടുപ്പ് 2025 മാർച്ച്‌ വരെ തുടരും. വെംബ്ലിയിൽനിന്ന്‌ ബംഗളൂരുവിലേക്ക് കയറ്റുമതിയും ചെയ്യുന്നുണ്ട്. കിലോയ്‌ക്ക്‌ നൂറു രൂപക്ക്‌ മാർക്കറ്റിൽ കിട്ടും. കൃഷി കാണാനെത്തുന്നവർക്ക് രുചിയറിയാൻ സാമ്പിൾ നൽകിയാണ് ജോലിക്കാർ സ്വീകരിക്കുക.


deshabhimani section

Related News

0 comments
Sort by

Home