07 February Tuesday

ഇവിടെ സ്ഥാനമില്ല പരിമിതികൾക്ക്

വെബ് ഡെസ്‌ക്‌Updated: Monday Nov 28, 2022
കോട്ടയം
പരിമിതികൾ അഖിലേഷിനു മുന്നിൽ മുട്ടുമടക്കും. ജന്മനാ കാഴ്ച മറയ്‌ക്കപ്പെട്ടെങ്കിലും അതൊന്നും തടസ്സമാകാതെ വിജയക്കൊടി പാറിക്കുകയാണ് ഈ മിടുക്കൻ. ചങ്ങനാശേരി പുതുപ്പറമ്പിൽ രാജേഷിന്റെയും അഞ്ജുവിന്റെയും മൂത്തമകനാണ്‌ അഖിലേഷ് രാജ്. നെടുങ്കുന്നം ഗവ. എച്ച്എസ്എസിൽ ഒമ്പതാം ക്ലാസ് വിദ്യാർഥിയായ അഖിലേഷ്‌ സബ്‌ജില്ലാ തലത്തിൽ രണ്ടാംസ്ഥാനം നേടിയാണ്‌ അമ്മയുടെ കൈപിടിച്ച്‌ ജില്ലാ മത്സരത്തിനെത്തിയത്‌. 
  കഴിഞ്ഞ രണ്ട് തവണ തുടർച്ചയായി അക്ഷരമുറ്റം സബ് ജില്ലാതല മത്സരവിജയിയാണ്.  സംസ്ഥാന സ്പെഷ്യൽ സ്കൂൾ കലോത്സവത്തിൽ പുല്ലാങ്കുഴൽ മത്സരത്തിൽ ഒന്നാംസ്ഥാനം നേടിയിരുന്നു. മൃദംഗം, കീബോർഡ് എന്നിവ അനായാസം കൈകാര്യം ചെയ്യും. പഠനത്തിൽ ശാസ്‌ത്രശാഖകളോടനുബന്ധിച്ചുള്ള ഉന്നതപഠനത്തിലാണ്‌ താൽപര്യം. മൂന്നാം ക്ലാസ്‌ വിദ്യാർഥി ഗൗരിനന്ദ സഹോദരിയാണ്‌.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top