17 January Sunday
കർഷകപ്രക്ഷോഭം

കേന്ദ്ര ഓഫീസുകൾക്ക്‌ മുന്നിലേക്ക്‌ കർഷകമാർച്ച്‌

വെബ് ഡെസ്‌ക്‌Updated: Saturday Nov 28, 2020

കേന്ദ്ര ഗവൺമെന്റിന്റെ കർഷകദ്രോഹ ബില്ലുകൾ പിൻവലിക്കുക എന്നാവശ്യപ്പെട്ട്‌ സംയുക്ത കർഷക സമിതി ഹെഡ് പോസ്റ്റ് ഓഫീസിനു മുന്നിൽ നടത്തിയ ധർണ കർഷക സംഘം സംസ്ഥാന എക്സിക്യൂട്ടീവ് അംഗം എം ടി ജോസഫ് ഉദ്ഘാടനം ചെയ്യുന്നു

കോട്ടയം
കർഷക പ്രക്ഷോഭങ്ങളെ അടിച്ചമർത്തുന്ന നരേന്ദ്രമോഡി സർക്കാരിന്റെ നയങ്ങളിൽ പ്രതിഷേധിച്ച്‌ കേന്ദ്രസർക്കാർ ഓഫീസുകൾക്ക്‌ മുന്നിലേക്ക്‌ കർഷകർ മാർച്ച്‌ നടത്തി. വെള്ളിയാഴ്‌ചത്തെ പാർലമെന്റ്‌ മാർച്ചിന്‌ പിന്തുണ പ്രഖ്യാപിച്ചുമായിരുന്നു മാർച്ച്‌. സംയുക്ത കർഷകസമിതിയുടെ നേതൃത്വത്തിൽ ഏരിയ കേന്ദ്രങ്ങളിലായിരുന്നു പ്രതിഷേധം. 
കോട്ടയം ഹെഡ്‌പോസ്‌റ്റ്‌ ഓഫീസിന്‌ മുന്നിൽ സമരം കേരള കർഷകസംഘം സംസ്ഥാന എക്‌സിക്യൂട്ടീവ്‌ അംഗം പ്രൊഫ. എം ടി ജോസഫ്‌ ഉദ്‌ഘാടനംചെയ്‌തു. വിവിധ കർഷകസംഘടനകളെ പ്രതിനിധീകരിച്ച്‌ ടി എം രാജൻ, കെ സദാശിവൻ നായർ, ഇ എൻ ദാസപ്പൻ, എം കെ ദിലീപ്‌ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top