08 December Wednesday

‘അവളെ ഉരുൾകൊണ്ടുപോയി; ഒന്നും ചെയ്യാനായില്ല’

വെബ് ഡെസ്‌ക്‌Updated: Thursday Oct 28, 2021
കൂട്ടിക്കൽ
സ്വന്തംഭാര്യ ഉൾപ്പെടെ നാല് ജീവനുകൾ കൺമുന്നിൽ ഒഴുകിപ്പോയ ആ ദുരന്തദിനം വിവരിച്ചപ്പോൾ പ്ലാപ്പള്ളി പന്തലാക്കിൽ മോഹനൻ വിങ്ങിപ്പൊട്ടി. ഭാര്യ ഉൾപ്പടെയുള്ളവരെ ഉരുൾകൊണ്ടുപോകുമ്പോൾ നിസ്സഹായനായിപ്പോയ വേദന കർഷകസംഘം നേതാക്കളോട് പങ്കുവയ്‌ക്കുകയായിരുന്നു അദ്ദേഹം.  ഒക്ടോബർ 16 ന് പ്ലാപ്പള്ളിയിൽ പൊട്ടിയ ഉരുളിലാണ് മോഹനന് ഭാര്യ സരസമ്മയെ നഷ്ടമായത്. സമീപത്ത് മറ്റൊരു ചെറിയ ഉരുൾപൊട്ടിയത് നോക്കി മടങ്ങി എത്തിയപ്പോൾ ഉണ്ടായ ഉരുൾപൊട്ടലിലാണ് സരസമ്മയുടെയും മറ്റ് മൂന്ന് പേരുടെയും ജീവൻ നഷ്ടമായത്. വീടിനോട് ചേർന്ന പലചരക്ക്–- ചായക്കടയിൽ നിൽക്കുകയായിരുന്നു അദ്ദേഹം.
   കെട്ടിടം ഉൾപ്പെടെ എല്ലാംതകർന്ന് കടന്നുപോയ ഉരുളിൽ അയൽവാസികളായ മുണ്ടകശ്ശേരിൽ റോഷിനി വേണുവും ആറ്റ്ചാലിൽ സോണിയ ജോമിയും മകൻ അലനും ഉൾപ്പെട്ടിരുന്നു. മോഹനന്റെ വീടും പൂർണമായി തകർന്നു.
    സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം കെ ജെ തോമസും കർഷകസംഘം ഭാരവാഹികളായ എം വിജയകുമാറും വത്സൻ പനോളിയും അടക്കമുള്ള നേതാക്കൾ ഉരുൾപൊട്ടൽമേഖല സന്ദർശിച്ചപ്പോഴാണ് മോഹനനെ കണ്ടത്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top