06 December Monday
സിപിഐ എമ്മും ഡിവൈഎഫ്ഐയും പാലം നിർമിക്കുന്നു

ഇളംകാട് ടോപ്പ്, മ്ലാക്കര പ്രദേശത്ത് വണ്ടിയെത്തും

വെബ് ഡെസ്‌ക്‌Updated: Thursday Oct 28, 2021
ഇളംകാട്
ഉരുൾപൊട്ടലിൽ പാലംതകർന്ന് പുറംലോകത്തുനിന്ന് ഒറ്റപ്പെട്ട ഇളംകാട് ടോപ്പ്, മ്ലാക്കര പ്രദേശത്തെ യാത്രാക്ലേശത്തിന് പരിഹാരവുമായി സിപിഐ എം -ഡിവൈഎഫ്ഐ പ്രവർത്തകർ. ഇളംകാട്ടിൽനിന്ന് ഇളംകാട് ടോപ്പിലേയ്ക്കും മ്ലാക്കരയിലേയ്ക്കും എത്താനുള്ള ഏകമാർഗമാണ് ഉരുൾപൊട്ടലിൽ തകർന്നത്. സിപിഐ എം, ഡിവൈഎഫ്ഐ പ്രവർത്തകർ പ്രദേശവാസികളുടെ സഹകരണത്തോടെ താൽകാലിക പാലം നിർമാണത്തിലാണ്‌.
നേരത്തെ താൽകാലിക നടപ്പാലം നിർമിച്ചിരുന്നു. പുതിയപാലം നിർമിക്കുംവരെ ചെറുവാഹനങ്ങൾക്ക് കടക്കാൻ കഴിയുന്ന തരത്തിലാണ് ഇപ്പോൾ പാലംനിർമിക്കുന്നത്. തെങ്ങുംതടികളിട്ട് മുകളിൽ പലകയടിച്ച് വാഹനങ്ങൾക്ക്‌ കടന്നുപോകാവുന്നവിധമാണ് നിർമാണം. ബുധനാഴ്‌ച പണിപൂർത്തിയാക്കാൻ ലക്ഷ്യമിട്ടെങ്കിലും മഴ തടസപ്പെടുത്തി. വ്യാഴാഴ്‌ച നിർമാണം പൂർത്തിയാക്കി ഇളംകാട് ടോപ്പ്, മ്ലാക്കര പ്രദേശത്തേയ്ക്ക് വണ്ടി എത്തിക്കാൻ ഒരുങ്ങുകയാണ് സിപിഐ എം -ഡിവൈഎഫ്ഐ പ്രവർത്തകരും നാട്ടുകാരും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top