06 December Monday

ബോണ്ടിനെ വരവേറ്റ്‌ തിയറ്ററുകൾ

വെബ് ഡെസ്‌ക്‌Updated: Thursday Oct 28, 2021
കോട്ടയം
തിയറ്ററുകൾ തുറന്നു; ഇനി ബിഗ്‌സ്‌ക്രീൻ ആസ്വാദനത്തിന്റെ നാളുകൾ. ആറുമാസത്തെ ഇടവേളയ്‌ക്കുശേഷമാണ്‌ വീണ്ടും സിനിമാ കൊട്ടകകളിൽ ആളെത്തുന്നത്‌. മുഴുവൻ തിയറ്ററുകളും തുറന്നില്ലെങ്കിലും തുറന്നവയിൽ നാല്‌ ഷോകളും നടന്നു.
   ജയിംസ്‌ ബോണ്ട്‌ ചിത്രമായ "നോ ടൈം ടു ഡൈ' ആയിരുന്നു ബുധനാഴ്‌ചത്തെ പ്രധാന റിലീസ്‌. മലയാളസിനിമളൊന്നും എത്തിയില്ലെങ്കിലും ഹോളിവുഡ്‌ പ്രേമികൾക്ക്‌ വിരുന്നൊരുക്കുന്ന ചിത്രമായിരുന്നു ബിഗ്‌ ബജറ്റിൽ ഇറങ്ങിയ "നോ ടൈം ടു ഡൈ'. ഇതോടൊപ്പം "വെനം' എന്ന ഹോളിവുഡ്‌ ചിത്രവും തിയറ്ററുകളിലെത്തി.
  രണ്ട്‌ ഡോസ്‌ വാക്‌സിനെടുത്ത, 18 വയസിനു മുകളിലുള്ളവർക്ക്‌ മാത്രമാണ്‌ തിയറ്ററുകളിൽ പ്രവേശനം. പകുതി സീറ്റുകൾക്കുള്ള ടിക്കറ്റ്‌ മാത്രമേ ഇപ്പോൾ നൽകുന്നുള്ളൂ. തിയറ്ററിനുള്ളിലെ കടകളും സജീവമായി വരുന്നു. മലയാളത്തിലെ വമ്പൻ റിലീസുകൾക്ക്‌ കാത്തിരിക്കുകയാണ്‌ സിനിമാ പ്രേമികളും തിയറ്റർ ഉടമകളും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top