26 October Monday

426 പേർക്ക്‌ കോവിഡ്

വെബ് ഡെസ്‌ക്‌Updated: Monday Sep 28, 2020

കോട്ടയം 
ജില്ലയിൽ 426 പേർക്ക് പുതിയതായി കോവിഡ് സ്ഥിരീകരിച്ചു. 417 പേർക്ക് സമ്പർത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതിൽ എട്ടുപേർ മറ്റു ജില്ലക്കാരാണ്. ആരോഗ്യപ്രവർത്തകയും സംസ്ഥാനത്തിന് പുറത്തുനിന്നെത്തിയ എട്ടുപേരും രോഗബാധിതരായി. 
 ആകെ 2748 പരിശോധനാ ഫലങ്ങളാണ് പുതിയതായി ലഭിച്ചത്. രോഗം ബാധിച്ചവരിൽ 220 പുരുഷൻമാരും 158  സ്ത്രീകളും 48 കുട്ടികളും ഉൾപ്പെടുന്നു. 56 പേർ 60നു മുകളിൽ പ്രായമുള്ളവരാണ്. വാഴപ്പള്ളി- 36, കോട്ടയം -34, ചങ്ങനാശേരി -28, ഈരാറ്റുപേട്ട- 24, പാമ്പാടി- 20, വാകത്താനം -18, തിരുവാർപ്പ് -14, ഉദയനാപുരം -12, മീനടം, വൈക്കം -10 വീതം, ഏറ്റുമാനൂർ, കാഞ്ഞിരപ്പള്ളി, തലപ്പലം, വിജയപുരം -9 വീതം,  മുണ്ടക്കയം, രാമപുരം -8 വീതം, എലിക്കുളം, കടുത്തുരുത്തി, കൂരോപ്പട, മാടപ്പള്ളി, ഞീഴൂർ -7 വീതം എന്നിവിടങ്ങളിലാണ് രോഗം കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെട്ടത്.
 രോഗം ഭേദമായ 124 പേർ കൂടി ആശുപത്രി വിട്ടു. നിലവിൽ 3660 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ 9706 പേർ രോഗബാധിതരായി. 6040 പേർ രോഗമുക്തി നേടി. ജില്ലയിൽ ആകെ 20798 പേർ ക്വാറന്റൈനിൽ കഴിയുന്നുണ്ട്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top