26 October Monday
സിപിഐ എം നിർമിച്ച വീടിന്റെ താക്കോൽ കൈമാറി

റഷീദ പറഞ്ഞു; ഇത് ഞങ്ങളുടെ‌ പുതുജീവിതത്തിന്റെ താക്കോൽ

സ്വന്തം ലേഖകൻUpdated: Monday Sep 28, 2020

സിപിഐ എം കുമാരനല്ലൂർ ഈസ്റ്റ് ലോക്കൽകമ്മിറ്റി  കൊച്ചുപറമ്പിൽ ഹനീഫക്കും കുടുംബത്തിനും നിർമിച്ചു നൽകുന്ന വീടിന്റെ താക്കോൽ ജില്ലാ സെക്രട്ടറി വി എൻ വാസവൻ കൈമാറുന്നു

റഷീദ പറഞ്ഞു; ഇത് ഞങ്ങളുടെ‌ പുതുജീവിതത്തിന്റെ താക്കോൽ
സ്വന്തം ലേഖകൻ
കോ-ട്ടയം
‘സ്വന്തം വീട്ടിൽ ഒരുദിവസമെങ്കിലും അന്തിയുറങ്ങാനാകുമെന്ന്‌ ‌ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല‌, പെൺമക്കളുമൊത്ത് ഇനി പേടിക്കാതെ കഴിയാം’ സിപിഐ എം നിർമിച്ചുനൽകിയ വീടിന്റെ താക്കോൽ ഏറ്റുവാങ്ങുമ്പോൾ ഹനീഫയുടെ ഭാര്യ റഷീദ പറഞ്ഞു. അവരുടെ കണ്ണുകൾ നിറഞ്ഞിരുന്നു. രാത്രി മുഴുവൻ കുടുംബത്തിന്‌ കാവലായി കസേരയിലിരുന്ന്‌ നേരംവെളുപ്പിച്ച ഹനീഫയ്‌ക്കും ആശ്വാസത്തിന്റെ നിമിഷങ്ങളാണ്‌. 
സം-ക്രാ-ന്തി- പു-ല്ലത്തിൽ- വീ-ട്ടിൽ- കെ എ ഹനീ-ഫയുടെ കുടുംബത്തിന്‌ സിപിഐ എം കുമാരനല്ലൂർ ഈസ്‌റ്റ്‌ ലോക്കൽ കമ്മിറ്റി നിർമിച്ചുനൽകിയ വീടിന്റെ താക്കോൽ ജില്ലാ സെക്രട്ടറി വി എൻ വാസവൻ കൈമാറി. നിർമാണ കമ്മിറ്റി ചെയർമാൻ സി ടി പ്രദീപ് അധ്യഷനായി. അഡ്വ. കെ സുരേഷ്‌ കുറുപ്പ്‌ എംഎൽഎ വീട്‌ പണിത കരാറുകാരനെ ആദരിച്ചു. സിപിഐ എം ഏരിയ സെക്രട്ടറി കെ എൻ വേണുഗോപാൽ, ജില്ലാ കമ്മിറ്റിയംഗം കെ എൻ രവി, നീലിമംഗലം ജമാഅത്ത്‌ പള്ളി ഇമാം അബ്ദുള്ള മൗലവി എന്നിവർ സംസാരിച്ചു. കൗൺസിലർമാരായ കെ കെ ശ്രീമോൻ, പി പി ചന്ദ്രകുമാർ, ശുഭ സന്തോഷ്‌, ഏരിയ കമ്മിറ്റി അംഗങ്ങളായ ഇ എസ്‌ ബിജു, എം എസ്‌ വേണുക്കുട്ടൻ, കുമാരനല്ലൂർ സർവീസ്‌ സഹകരണ ബാങ്ക്‌ പ്രസിഡന്റ്‌ പ്രൊഫ. കെ ആർ ചന്ദ്രമോഹൻ, സിപിഐ ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ എ ജാഫർ, മണ്ഡലം കമ്മിറ്റി അംഗം ടി ജയകുമാർ തുടങ്ങിയവർ പങ്കെടുത്തു. നിർമാണകമ്മിറ്റി ട്രഷറർ എം ഇ റെജിമോൻ കണക്ക്‌ അവതരിപ്പിച്ചു. സിപിഐ എം കുമാരനല്ലൂർ ഈസ്‌റ്റ്‌ ലോക്കൽ സെക്രട്ടറി വി ആർ പ്രസാദ്‌ സ്വാഗതവും, ബ്രാഞ്ച്‌ സെക്രട്ടറി ടി എം മുഹമ്മദ്‌ കബീർ നന്ദിയും പറഞ്ഞു. 
രണ്ടു മുറിയും, അടുക്കള,  ഹാൾ, രണ്ട്‌ ബാത്ത്‌ റൂം, തിണ്ണ ഉൾപ്പെടെ 600 ചതുരശ്ര അടിയിലാണ്‌‌ വീടിന്റെ നിർമാണം. സുമനസുകളുടെ സഹകരണത്തോടെയാണ്‌ വീടിന്റെ നിർമാണം പൂർത്തിയാക്കിയത്‌.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top