21 September Saturday

പ്രതിനിധി സമ്മേളനത്തിന്‌ തുടക്കം

വെബ് ഡെസ്‌ക്‌Updated: Sunday Jul 28, 2024
കോട്ടയം
എസ്‌എഫ്‌ഐ 46ാമത്‌ ജില്ലാ സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനത്തിന്‌ അജീഷ്‌ വിശ്വനാഥൻ നഗറിൽ(കോട്ടയം സിഎസ്‌ഐ റിട്രീറ്റ്‌ സെന്റർ) തുടക്കമായി. സമ്മേളനം സംസ്ഥാന സെക്രട്ടറി പി എം ആർഷോ ഉദ്‌ഘാടനം ചെയ്‌തു. 
അജീഷ്‌ വിശ്വനാഥൻ രക്തസാക്ഷി മണ്ഡപത്തിനു സമീപത്തുനിന്ന്‌ പ്രതിനിധി സമ്മേളനവേദിയിലേക്ക്‌ നടത്തിയ ദീപശിഖ ജാഥയ്‌ക്ക്‌ ക്യാപ്‌റ്റനും സംസ്ഥാന കമ്മിറ്റിയംഗവുമായ മീനു എം ബിജു നേതൃത്വംനൽകി. സംഘാടകസമിതി ചെയർമാൻ അഡ്വ. കെ അനിൽകുമാർ ക്യാപ്‌റ്റന്‌ ദീപശിഖ കൈമാറി.  ജില്ലാ വൈസ്‌ പ്രസിഡന്റുമാരായ ഡി കെ അമൽ വൈസ്‌ ക്യാപ്‌റ്റനും അർജുൻ മുരളി മാനേജരുമായിരുന്നു. സമ്മേളനനഗറിൽ എസ്‌എഫ്‌ഐ മുൻ ജില്ലാ പ്രസിഡന്റ്‌ അഡ്വ. റജി സഖറിയ ദീപശിഖ ഏറ്റുവാങ്ങി ദീപം തെളിച്ചു. ജില്ലാ പ്രസിഡന്റ്‌ ബി ആഷിക്‌ പതാക ഉയർത്തി. സിപിഐ എം ജില്ലാ സെക്രട്ടറി എ വി റസൽ, ജില്ലാ സെക്രട്ടറിയറ്റംഗം കെ എം രാധാകൃഷ്‌ണൻ എന്നിവർ പങ്കെടുത്തു. 
രക്തസാക്ഷി മണ്ഡപത്തിൽ പുഷ്‌പാർച്ചനയ്‌ക്കു ശേഷം നടന്ന സമ്മേളനത്തിൽ പി എം ആർഷോ സംഘടനാ റിപ്പോർട്ടും ജില്ലാ സെക്രട്ടറി മെൽബിൻ ജോസഫ്‌ പ്രവർത്തനറിപ്പോർട്ടും അവതരിപ്പിച്ചു. സംസ്ഥാന കമ്മിറ്റിയംഗം പി ജെ സഞ്‌ജയ്‌ രക്തസാക്ഷി പ്രമേയവും സംസ്ഥാന കമ്മിറ്റിയംഗം വൈഷ്‌ണവി ഷാജി അനുശോചന പ്രമേയവും അവതരിപ്പിച്ചു. സംഘാടകസമിതി ചെയർമാൻ അഡ്വ. കെ അനിൽകുമാർ സ്വാഗതം പറഞ്ഞു. മുൻ സംസ്ഥാന പ്രസിഡന്റ്‌ ജെയ്‌ക് സി തോമസ്‌, സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ വി വിചിത്ര, സംസ്ഥാന സെക്രട്ടറിയറ്റംഗങ്ങളായ വൈഷ്‌ണവ്‌ മഹേന്ദ്രൻ, കെ യു സരിത, ജിഷ്‌ണു ഷാജി എന്നിവർ പങ്കെടുത്തു. 
ബി ആഷിക്, മുഹമ്മദ്‌ റസൽ, അഭിരാമി, അരുണിമ എന്നിവരാണ്‌ സമ്മേളനത്തിന്റെ പ്രിസീഡിയം. സബ്‌ കമ്മിറ്റി ഭാരവാഹികൾ:
  പ്രമേയം –- -പി ജെ സഞ്ജയ്‌(കൺവീനർ), രാഹുൽ രാജേന്ദ്രൻ, ബിജിൻ ബൈജു, അമൽ ഡൊമിനിക്. മിനിട്‌സ്‌ –- -വൈഷ്ണവി ഷാജി(കൺവീനർ), വി ആർ രാഹുൽ, നന്ദു, ആദിത്യ എസ് നാഥ്. ക്രഡൻഷ്യൽ –- -മീനു എം ബിജു(കൺവീനർ), ഡി കെ അമൽ, അർജുൻ മുരളി, ലിനു കെ ജോൺസൺ. 
 
സമാപനം ഇന്ന്‌
എസ്‌എഫ്‌ഐ ജില്ലാ സമ്മേളനം പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പോടെ ഞായറാഴ്‌ച സമാപിക്കും. ചർച്ച, മറുപടി, ക്രെഡൻഷ്യൽ റിപ്പോർട്ട്‌ അവതരണം എന്നിവയും അവസാന ദിവസം നടക്കും. 300 പ്രതിനിധികളാണ്‌ സമ്മേളനത്തിൽ പങ്കെടുക്കുന്നത്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top