കോട്ടയം
നിയമസഭാ തെരഞ്ഞെടുപ്പിന് ജില്ലയിൽ 2406 പോളിങ് സ്റ്റേഷനുകൾ സജ്ജമാക്കും. സൗകര്യങ്ങൾ വിലയിരുത്തുന്നതിനുള്ള പരിശോധന പുരോഗമിക്കുകയാണ്. കോവിഡ് പ്രതിരോധ മുൻകരുതലുകളുടെ ഭാഗമായി പോളിങ് സ്റ്റേഷനുകളിൽ വോട്ടർമാരുടെ എണ്ണം പരമാവധി 1000 പേരെ മാത്രമാക്കും.
ഈ സാഹചര്യത്തിലാണ് നിലവിലുള്ള 1564 പോളിങ് സ്റ്റേഷനുകൾക്കു പുറമെ 842 സ്റ്റേഷനുകൾ അധികമായി സജ്ജീകരിക്കുന്നത്. ഇതിൽ 59 എണ്ണം താൽകാലികമായി നിർമിക്കും.
എല്ലാ പോളിങ് സ്റ്റേഷനുകളിലും അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കുമെന്ന് കലക്ടർ എം അഞ്ജന പറഞ്ഞു. ആവശ്യമുള്ളിടത്ത് ബയോ ടോയ്ലറ്റുകൾ ഒരുക്കും.
80 വയസ്സിന് മുകളിലുള്ളവർക്കും കോവിഡ് ചികിത്സയിലും ക്വാറന്റൈനിലും കഴിയുന്നവർക്കും അംഗപരിമിതർക്കും തപാൽ വോട്ട് അനുവദിക്കും. തെരഞ്ഞെടുപ്പ് ജോലിക്കായി നിയോഗിക്കപ്പെടാൻ സാധ്യതയുള്ള മുഴുവൻ ഉദ്യോഗസ്ഥർക്കും രണ്ടു ഡോസ് കോവിഡ് വാക്സിൻ നൽകും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..