20 April Tuesday

പോരാട്ട വഴികളിലൂടെ ഒരിക്കൽകൂടി

വെബ് ഡെസ്‌ക്‌Updated: Sunday Feb 28, 2021

സിഎംഎസ് കോളേജിലെ പഴയകാല എസ്എഫ്ഐ പ്രവർത്തക സംഗമം മുൻ ദേശീയ വൈസ് പ്രസിഡന്റ്‌ എൻ റാം ഓൺലൈനിൽ ഉദ്ഘാടനം ചെയ്യുന്നു

കോട്ടയം
വിദ്യാർഥികളുടെ ഉൾത്തുടിപ്പായ എസ്‌എഫ്‌ഐ രൂപീകരിച്ചതിന്റെ അമ്പതാം വാർഷികത്തിന്റെ ഭാഗമായി കോട്ടയം സിഎംഎസ്‌ കോളേജിലെ മുൻ പ്രവർത്തകർ ഒത്തുചേർന്നു. ഈ മഹാപ്രസ്ഥാനത്തിന്റെ ഉദയവും ഉയർച്ചയുമെല്ലാം ഒരിക്കൽ കൂടി ഓർമിച്ച സംഗമം ഏവർക്കും ഹൃദ്യമായ അനുഭവമായി. സിഎംഎസ്‌ കോളേജിലെ മാത്രമല്ല, കേരളത്തിലാകെ എസ്‌എഫ്‌ഐയുടെ പ്രവർത്തനത്തിന്റെ ഓർമകൾ ആദ്യകാല പ്രവർത്തകർ പങ്കുവച്ചു. ഇന്ന്‌ സമൂഹത്തിലെ വിവിധ കോണുകളിൽ, വിവിധ മേഖലകളിലുള്ളവർ ഒരിക്കൽകൂടി പഴയ സഹപാഠികളായി, സഖാക്കളായി.
  കോളേജിലെ ഗ്രേറ്റ്‌ ഹാളിൽ ചേർന്ന സംഗമം എസ്‌എഫ്‌ഐ മുൻ ദേശീയ വൈസ്‌ പ്രസിഡന്റും പ്രമുഖ പത്രപ്രവർത്തകനുമായ എൻ റാം ഓൺലൈൻ വഴി ഉദ്‌ഘാടനം ചെയ്‌തു. അഡ്വ. കെ സുരേഷ്‌കുറുപ്പ്‌ എംഎൽഎ അധ്യക്ഷനായി. അഡ്വ. ഗോപാലകൃഷ്‌ണ കുറുപ്പ്‌, മിനി സുകുമാർ, ജെയ്‌ക്‌ സി തോമസ്‌, അഡ്വ. അനിത, എസ്‌ ഗോപാലകൃഷ്‌ണൻ, അഡ്വ.‌ വി ജയപ്രകാശ്‌ തുടങ്ങിയവർ സംസാരിച്ചു. അഡ്വ.‌ കെ അനിൽകുമാർ സ്വാഗതം പറഞ്ഞു. 
  ചലച്ചിത്ര രംഗത്തുനിന്ന്‌ ഛായാഗ്രാഹകൻ വേണു, സംവിധായകരായ ബി ഉണ്ണികൃഷ്‌ണൻ, പ്രദീപ്‌ നായർ, നിർമാതാവ്‌ സന്തോഷ്‌ ടി കുരുവിള, വയലിനിസ്‌റ്റ്‌ സി എസ്‌ അനുരൂപ്‌‌ തുടങ്ങിയർ സംഗമത്തിൽ പങ്കെടുക്കാൻ എത്തിയിരുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top