11 April Sunday

ബഹുജന മുന്നേറ്റമായി 
എൽഡിഎഫ‌് പദയാത്ര

വെബ് ഡെസ്‌ക്‌Updated: Sunday Feb 28, 2021

ജോസ‌് കെ മാണി നയിക്കുന്ന ജനകീയം എൽഡിഎഫ‌് വികസന സന്ദേശ പദയാത്ര എലിക്കുളം പഞ്ചായത്തിൽ പര്യടനം നടത്തുന്നു

പൈക
സംസ്ഥാനത്ത‌് വികസന വസന്തം വിരിയിച്ച എൽഡിഎഫ‌് സർക്കാരിന‌് തുടർഭരണമേകുമെന്ന പ്രഖ്യാപനവുമായി കേരള കോൺഗ്രസ‌് ചെയർമാൻ ജോസ‌് കെ മാണി നയിക്കുന്ന ജനകീയം വികസന സന്ദേശ പദയാത്രയെ വരവേറ്റ‌് ബഹുജനങ്ങൾ. എലിക്കുളം, മീനച്ചിൽ പഞ്ചായത്തുകളിൽ പര്യടനം നടത്തിയ പദയാത്രയിൽ നൂറുകണക്കിന‌് പ്രവർത്തകർ അണിനിരന്നു.
   എലിക്കുളം ബാങ്ക് ജങ്‌ഷനിൽനിന്ന‌് ആരംഭിച്ച പര്യടനം എൽഡിഎഫ‌് ജില്ലാ കൺവീനർ പ്രൊഫ. എം ടി ജോസഫ്  ഉദ്ഘാടനം ചെയ്തു. എസ് രാജു അധ്യക്ഷനായി. പൈക ആശുപത്രി ജങ‌്ഷനിലായിരുന്നു സമാപനം. മീനച്ചിൽ പഞ്ചായത്തിലെ പര്യടനം പൂവരണിയിൽനിന്ന‌് ആരംഭിച്ച‌് പൈക ടൗണിൽ സമാപിച്ചു. സമാപന യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ്‌ ജോയി കുഴിപ്പാല അധ്യക്ഷനായി. ജോസ‌് കെ മാണി സ്വീകരണങ്ങൾക്ക‌് നന്ദി പറഞ്ഞു. വിവിധ കേന്ദ്രങ്ങളിൽ എൽഡിഎഫ‌് ഭാരവാഹികളായ ബാബു കെ ജോർജ്, ഷാർലി മാത്യു, സണ്ണി തെക്കേടം, കെ ജെ ഫിലിപ്പ് കുഴികുളം, ബെന്നി മൈലാടൂർ, ജോസ് കുറ്റിയാനിമറ്റം,  സണ്ണി സേവിഡ്, അഡ്വ. ജോസ് ടോം, സാജൻ തൊടുക, പ്രൊഫ. ലോപ്പസ് മാത്യു,  കെ സി സോണി, ഇ സി ബിജു, തോമസ്‌കുട്ടി വട്ടയ്ക്കാട്ട്, വി വി ഹരികുമാർ, രാജൻ ആരംപുളിക്കൽ, ടോമി ഇടയോടി, അവിരാച്ചാൻ കോക്കാട്ട്, അഗസ്റ്റ്യൻ പേഴുംതോട്ടം, ജോണി ഏറത്ത്, ജോണി പനച്ചിക്കൽ, സച്ചിൻ കളരിക്കൽ, ജൂബിച്ചൻ ആനിതോട്ടം, ജിമ്മിച്ചൻ ഈറ്റത്തോട്, മഹേഷ് ചെത്തിമറ്റം, രാജേഷ് പള്ളത്ത്, ജിമ്മച്ചൻ മണ്ഡപം, മനോജ് മറ്റമുണ്ടയിൽ, സജി പേഴുംതോട്ടം സേവ്യർ പുല്ലന്താനി, ബിജു തോമസ്‌ എന്നിവർ സംസാരിച്ചു. 
പദയാത്ര ഇന്ന‌് 
സമാപിക്കും
പാലാ
ജോസ‌് കെ മാണി നയിക്കുന്ന ജനകീയം എൽഡിഎഫ‌് വികസന സന്ദേശ പദയാത്ര ഞായറാഴ‌്ച സമാപിക്കും. ഭരണങ്ങാനം, തലപ്പലം പഞ്ചായത്തുകളിലാണ‌് ഞായറാഴ‌്ചത്തെ പര്യടനം. രാവിലെ ഒമ്പതിന‌് ഭരണങ്ങാനം ഉള്ളനാട‌് നിന്നാരംഭിക്കുന്ന പദയാത്ര അന്തീനാട്ടിൽ സമാപിക്കും. പകൽ മൂന്നിന‌് തെള്ളിയാമറ്റത്ത‌ുനിന്ന‌് ആരംഭിച്ച‌് പ്ലശനാൽ പനക്കപ്പാലത്ത‌് പര്യടനം സമാപിക്കും.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top