01 April Wednesday

സഹോദരനെ അടിച്ചുകൊന്ന കേസിൽ അനുജന് ജീവപര്യന്തം

വെബ് ഡെസ്‌ക്‌Updated: Friday Feb 28, 2020

 പാലാ 

കുടുംബവഴക്കിനെ തടർന്ന‌് ജേഷ‌്ഠ സഹോദരനെ അടിച്ചുകൊന്ന കേസിൽ അനുജന‌് ജീവപര്യന്തം കഠിനതടവും ഒരുലക്ഷം രൂപാ പിഴയും ശിക്ഷവിധിച്ചു. ഇടമറ്റം ഉറുമ്പയിൽ  ഷിബുവിനെയാണ്(34) പാലാ അഡീഷണൽ സെഷൻസ് ജഡ്ജ് കെ കമനീസ് ജീവപര്യന്തം കഠിനതടവിന് വിധിച്ചത്. സഹോദരൻ ഷിജുവിനെ(36) കൊലപ്പെടുത്തിയ കേസിലാണ‌് പ്രതിയെ കോടതി ശിക്ഷിച്ചത‌്. പിഴത്തുക മരിച്ച ഷിജുവിന്റെ വിധവയ്‌ക്ക‌് നൽകണം. പിഴ അടച്ചില്ലെങ്കിൽ പ്രതി രണ്ട‌് വർഷം അധിക തടവ‌് അനുഭവിക്കണമെന്നും ഉത്തരവിൽ പറഞ്ഞു. 2016 ഫെബ്രുവരി  19നാണ് കേസിനാസ്പദമായ സംഭവം. ഷിജുവിന്റെ കുടുംബത്തോടൊപ്പമാണ് ഷിബു താമസിച്ചുവന്നത്. വീട്ടിൽനിന്ന് ഇറങ്ങിപ്പോകണമെന്നാവശ്യപ്പെട്ട് ഷിബു സഹോദരനുമായി  സംഘർഷമുണ്ടാക്കുന്നത് പതിവായിരുന്നു. സംഭവദിവസം രാത്രി മദ്യപിച്ചെത്തിയ ഷിബു സഹോദരനെ വിറകുകമ്പിന‌് അടിച്ച് മുറിവേൽപ്പിച്ചെന്നാണ് പ്രോസിക്യൂഷൻ കേസ്. കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയവെയാണ‌് ഷിജു  മരിച്ചത‌്. പ്രോസിക്യൂഷനുവേണ്ടി അഡീഷണൽ പബ്ലിക്ക് പ്രോസിക്യൂട്ടർ വി ജി വേണുഗോപാൽ ഹാജരായി.
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top