കോട്ടയം
വൈവിധ്യങ്ങളെ അംഗീകരിച്ചും പരസ്പരം ആദരിച്ചും മാത്രമേ രാജ്യത്തിന് നിലനിൽക്കാനാവൂ എന്ന് മന്ത്രി ജെ ചിഞ്ചുറാണി. ജില്ലാതല റിപബ്ലിക് ദിനചടങ്ങിൽ സന്ദേശം നൽകുകയായിരുന്നു മന്ത്രി. ലഹരിക്കെതിരെയുള്ള ജനകീയ പോരാട്ടത്തിൽ ഇടർച്ച പാടില്ല. ലഹരിവിരുദ്ധ നാടുണർത്തൽ തുടർദൗത്യമായി നാട് ഏറ്റെടുക്കണം. ഹോട്ടലുകളിലെ ഭക്ഷണത്തിന്റെ സുരക്ഷയും ശുചിത്വവും ഉറപ്പാക്കാനുള്ള ഗ്രേഡിങ് സംവിധാനം നടപ്പാക്കാനുള്ള ബിൽ സർക്കാരിന്റെ പരിഗണനയിലാണെന്നും മന്ത്രി പറഞ്ഞു.
റിപബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി രാവിലെ ഒമ്പതിന് മന്ത്രി ദേശീയ പതാക ഉയർത്തി. പരേഡ് പരിശോധിച്ചശേഷം അഭിവാദ്യം സ്വീകരിച്ചു. കലക്ടർ ഡോ. പി കെ ജയശ്രീ, ജില്ലാ പൊലീസ് മേധാവി കെ കാർത്തിക്, ജില്ലാ പഞ്ചായത്ത് അധ്യക്ഷയുടെ ചുമതല വഹിക്കുന്ന മഞ്ജു സുജിത്ത്, കോട്ടയം നഗരസഭാധ്യക്ഷ ബിൻസി സെബാസ്‌റ്റ്യൻ എന്നിവർ പങ്കെടുത്തു. കിടങ്ങൂർ പൊലീസ് സ്‌റ്റേഷൻ ഇൻസ്പെക്ടർ കെ ആർ ബിജുവായിരുന്നു പരേഡ് കമാൻഡർ. പൊലീസ്, എക്സൈസ്, വനം വകുപ്പ്, എൻസിസി, എസ്‌പിസി, സ്‌കൗട്ടുകൾ, ഗൈഡ്സ്, ജൂനിയർ റെഡ്ക്രോസ്, ബാൻഡ് ഉൾപ്പെടെ 23 പ്ലാറ്റൂണുകൾ പരേഡിൽ പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..